എണ്ണക്കമ്പനികൾ വീണ്ടും വിലവർധനവ്​ തുടങ്ങി; തീരുവ കുറക്കാതെ കേന്ദ്രം

ന്യൂഡൽഹി: കോവിഡും ലോക്​ഡൗണും സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ ജനങ്ങൾ നട്ടംതിരിയു​േമ്പാഴും ഇന്ധനവില വർധിപ്പിച്ച്​ എണ്ണക്കമ്പനികൾ. ഡൽഹിയിൽ ചൊവ്വാഴ്​ച പെട്രോളിന്​ 54 പൈസയും ഡീസലിന്​ 58 പൈസയുമാണ്​ വർധിപ്പിച്ചത്​. കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലും സമാന രീതിയിൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. ലോക്​ഡൗൺ കാലത്ത്​ 83 ദിവസം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം ജൂൺ ഏഴ്​ മുതലാണ്​ പതിവുപോല ദിവസേന വിലയിൽ മാറ്റം വരാൻ തുടങ്ങിയത്​. ലോക്​ഡൗണിന്​ ശേഷം പ്രതിദിന വില നിശ്ചയിക്കുന്നത്​ പുനരാരംഭിച്ചതായി എണ്ണക്കമ്പനികൾ അറിയിച്ചിരുന്നു. 

വിതരണത്തിൽ കുറവുവരുത്താൻ മുൻനിര നിർമാതാക്കൾ തീരുമാനിച്ചതോടെ​ അന്താരാഷ്​ട്ര എണ്ണവില ഉയർന്നിരുന്നു. ഇതോടെയാണ്​ ഇന്ത്യയിലും വില വർധിപ്പിച്ചത്​. നിലവിൽ രാജ്യതലസ്​ഥാനത്ത്​ പെട്രോളിന്​ 73 രൂപയും ഡീസലിന്​ 71.17 രൂപയുമാണ്​ വില. കേരളത്തിൽ 54 പൈസ വർധിച്ച്​ 73.46 രൂപയാണ്​ പെട്രോൾ വില. 55 പൈസ വർധിച്ച് ഡീസലിന്​​ 67.70 രുപയായി. 

അതേസമയം, ലോക്​ഡൗൺ കാലത്ത്​ അന്താരാഷ്​ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും ഇന്ത്യയിലെ ഉപഭോക്​താക്കൾക്ക്​ അതി​​​െൻറ പ്രയോജനം ലഭിച്ചിരുന്നില്ല. സർക്കാർ എക്​സൈസ്​ തീരുവ വർധിപ്പിച്ചതോടെയാണ്​ വിലയിൽ കാര്യമായ മാറ്റമുണ്ടാകാതിരുന്നത്​. പെട്രോളി​​​െൻറ തീരുവ ലിറ്ററിന്​ 10 രൂപയും ഡീസലി​േൻറത്​ 13 രൂപയുമാണ്​ വർധിപ്പിച്ചത്​. വികസന പദ്ധതികൾക്ക്​ പണം കണ്ടെത്തുന്നത്​ പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്​സൈസ്​ തീരുവയിൽ നിന്നാണെന്നായിരുന്നു സർക്കാർ വാദം.

ഇതോടെ ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. പമ്പിൽനിന്ന്​ ഒരാൾ ഇന്ധനം നിറക്കു​​േമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ്​ പോകുന്നത്​. 

ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ്​ ഇന്ധന തീരുവ വർധിപ്പിച്ചത്​. രണ്ട്​ തവണ മാത്രമാണ്​ തീരുവയിൽ കുറവ്​ വരുത്തിയത്​. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന്​ മുമ്പ്​ ​ 9.20 രൂപയായിരുന്നു ലിറ്റർ ​പെട്രോൾ തീരുവ. അതാണ്​ 32.98 ആയി ഉയർന്നത്​. ഡീസലിന്​ 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവർധിത നികുതി പെട്രോളിന്​ 20 ശതമാനത്തിൽനിന്ന്​ 30ലേക്കും ഡീസലി​േൻറത്​ 12.5 ശതമാനത്തിൽനിന്ന്​ 30 ശതമാനത്തിലേക്കുമാണ്​ കുത്തനെ കൂട്ടിയത്​. 

Tags:    
News Summary - petrol and diesel price hiked in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.