തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വില വർധന

ന്യൂഡൽഹി: രാജ്യത്ത്​ തുടർച്ചയായ നാലാംദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 40 പൈസയും ഡീസലിന്​ 45 പൈസയുമാണ്​ വർധിപ്പിച്ചത്​. 

ഇതോടെ പെട്രോൾ വില ഡൽഹിയിൽ 73.40 രൂപയായി. ഡീസലിന്​ 71.62 രൂപയും. നാലുദിവസത്തിനുള്ളിൽ രണ്ടു രൂപയിലധികം വർധനവാണ്​ രേഖപ്പെടുത്തിയത്​. പെട്രോളിന്​ 2.14 രൂപയും ഡീസലിന്​ 2.23 രൂപയു​മാണ്​ വർധിച്ചത്​. ലോക്​ഡൗണിലെ 83 ദിവത്തിനുശേഷം ഞായറാഴ്​ചയാണ്​ എണ്ണവില കമ്പനികൾ വർധിപ്പിച്ചത്​. 

ആഗോളവിപണിയിൽ ​അസംസ്​കൃത എണ്ണക്കുണ്ടായ വിലവർധനവാണ്​ പെട്രോൾ, ഡീസൽ വിലയിൽ പ്രതിഫലിച്ചതെന്ന്​​  എണ്ണകമ്പനികൾ പറഞ്ഞു. ലോക്​ഡൗൺ കാലത്ത്​ അന്താരാഷ്​ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും ഇന്ത്യയിൽ​ അതി​​​​െൻറ പ്രയോജനം ലഭിച്ചിരുന്നില്ല. സർക്കാർ എക്​സൈസ്​ തീരുവ വർധിപ്പിച്ചതിനാൽ കമ്പനികൾക്ക്​ നഷ്​ടമുണ്ടായതായും ഇതും വിലവർധനക്ക്​ കാരണമായതായും പറയുന്നു.
 

Tags:    
News Summary - Petrol Diesel Prices Hiked For Fourth Day In A Row -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.