കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിലെത്തി. പെട്രോൾ വില ലിറ്ററിന് 14 പൈസ കൂടി 78.61 രൂപയിലെത്തി. 19 പൈസ കൂടി 71.52 രൂപയാണ് ഇന്ന് തലസ്ഥാനത്തെ ഡീസൽ വില.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിലിന്‍റെ വില വർധിച്ചതാണ് ഇന്ത്യൻ വിപണിയിൽ പെട്രോൾ വില വർധിക്കുന്നതിന് വഴിവെച്ചത്. 2013 സെപ്റ്റംബറിൽ പെട്രോൾ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.29 രൂപയും ആയിരുന്നു. അതിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയാണിത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിൽ ബാരലിന് 75 ഡോളറിലേക്ക് എത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.