മുംബൈ: രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ്. 71 രൂപയും കഴിഞ്ഞ് ഇന്ധന വില കുതിക്കുേമ്പാഴും പ്രതിഷേധമുണ്ടാകുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. മുമ്പ് ഇന്ധന വിലയിലെ ചെറിയ ഏറ്റകുറച്ചിലുകൾക്ക് പോലും രാജ്യത്ത് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇന്ധനവിലയിലെ മാറ്റം ഉപഭോക്താക്കളോ രാജ്യത്തെ രാഷ്ട്രീയ നേതൃത്വമോ കണ്ടില്ലെന്ന് നടിക്കുകയാണ്.
ജൂൺ 16ന് ഇന്ധനവില ദിവസവും മാറുന്ന സംവിധാനം നിലവിൽ വന്നതിന് ശേഷം പെട്രോൾ, ഡീസൽ വിലയിലെ മാറ്റങ്ങൾ സ്ഥിരം പമ്പിൽ കയറുന്നവർ മാത്രമായിരിക്കും ശ്രദ്ധിക്കുന്നുണ്ടാകുക. നിരക്കിൽ പത്തോ ഇരുപതോ പൈസയുടെ മാറ്റം ആരും അത്ര കാര്യമാക്കില്ല. എന്നാൽ നിരക്കിലുണ്ടാകുന്ന ഇൗ മാറ്റം എതാനും ദിവസങ്ങൾക്കുള്ളിൽ രൂപയിലേക്ക് എത്തും. ഉപഭോക്താകൾ ലിറ്റിറിന് പകരം 100 രൂപക്കും 500 രൂപക്കും എന്ന രീതിയിൽ ഇന്ധനം നിറക്കുകയാണ് പതിവ്. ഇത് മൂലം വിലയിലെ മാറ്റങ്ങൾ ഉപഭോക്താകളും ശ്രദ്ധക്കുന്നില്ല. ഇതാണ് ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ ഉയരാതിക്കുന്നതിനുള്ള മുഖ്യകാരണം.
രണ്ടാഴ്ചക്കിടെ പെട്രോളിന് വര്‍ധിച്ചത് നാല് രൂപയിലധികമാണ്. അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുമ്പോഴും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവാണ് കാണുന്നത്. ആഗസ്റ്റ് ഒന്നിന് ശേഷം പെട്രോള്‍ വില ലിറ്ററിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപയിലധികവും വര്‍ധിച്ചു. 2014 ജൂണിൽ ബാരലിന് 101 ഡോളർ ആയിരുന്ന അസംസ്കൃത എണ്ണക്ക് 51-52 ഡോളറാണ് ഇപ്പോഴത്തെ വില. അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവിലയുടെ മറവിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എണ്ണ കമ്പനികള്‍. മാസത്തില്‍ രണ്ട് തവണ വില പുനര്‍നിര്‍ണയിച്ചിരുന്ന കാലത്ത് ക്രൂഡോയില്‍ വില ഇടയ്ക്ക് കൂടിയാലും 15 ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. അസംസ്‍കൃത എണ്ണയുടെ വിലയും രൂപ- ഡോളര്‍ വിനിമയ നിരക്കും കണക്കാക്കിയാണ് ഇന്ധന വില ഇപ്പോള്‍ നിശ്ചയിക്കുന്നത്.
ആഗസ്ത് ഒന്നിന് ക്രൂഡോയില്‍ വില 51.24 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 68.66 രൂപ. അസംസ്കൃത എണ്ണ വില വില ആഗസ്ത് ഏഴിന് 51.04 ഡോളറായി വീണ്ടും കുറഞ്ഞു. എന്നാല്‍ പെട്രോള്‍ വില 69.96 രൂപയായി ഉയരുകയാണ് ചെയ്തത്. ആഗസ്ത് 15ന് അസംസ്‍കൃത എണ്ണ വില 49.41 ഡോളറായി കുറഞ്ഞു. പക്ഷേ പെട്രോള്‍ 70.92 രൂപയായി ഉയര്‍ന്നു. ഇന്നിപ്പോള്‍ 71.14 രൂപയാണ് പെട്രോള്‍ വില.
ലോക വിപണിയിൽ എണ്ണ വിലകുറഞ്ഞാലും വില കുറക്കാത്ത എണ്ണ കമ്പനികളുടെ നിലപാടിനെതിരെയാണ് വിമർശനങ്ങൾ ഉയരേണ്ടത്. ദിനംപ്രതിയുള്ള വില മാറ്റം തുടങ്ങിയപ്പോള്‍ ആദ്യ ദിവസങ്ങള്‍ വില കുറച്ച് നല്‍കി കമ്പനികള്‍ ഉപഭോക്താക്കളെ പ്രതീപ്പെടുത്തിയ ശേഷമാണ് പിന്നീടങ്ങോട്ട് തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചു കൊണ്ടുവരുന്നത്. ഇന്ധന വില സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ ഉൾപ്പടെ കുറ്റകരമായ മൗനമാണ് പുലർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.