ജി.എസ്​.ടിക്ക്​ രാഷ്​ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ചരക്ക് സേവന നികുതി സംബന്ധിച്ച ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അംഗീകാരം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ബില്ലിന് വ്യാഴാഴ്ചയാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ജി.എസ്.ടി സംബന്ധിച്ച ബില്ലുകൾ നേരത്തെ ലോക്സഭയിലും രാജ്യസഭയിലും പാസായിരുന്നു.

കേന്ദ്ര ചരക്ക്-സേവന നികുതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള ജി.എസ്.ടി. ബില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബില്‍, സംയോജിത ജി.എസ്.ടി. ബില്‍ എന്നിവക്കാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

രാഷ്ട്രപതിയുടെ കുടി അംഗീകാരം ലഭിച്ചതോടെ ഇൗ വർഷം ജൂലൈ 1ന് തന്നെ ജി.എസ്.ടി നടപ്പിലാവുമെന്നാണ് പ്രതീക്ഷ.

 

Tags:    
News Summary - President Pranab Mukherjee clears GST Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.