10,361 കോടിയുടെ വായ്പകൾക്ക് പൊതുമേഖലാ ബാങ്കുകൾ അനുമതി നൽകി -ധനമന്ത്രി

ന്യൂഡൽഹി: എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇ.സി.എൽ.ജി.എസ്) പ്രകാരം 10,361.75 കോടിയുടെ വായ്പകൾക്ക് പൊതുമേഖലാ ബാങ്കുകൾ അനുമതി നൽകിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിൽ 3982.78 കോടി രൂപ വിതരണം ചെയ്തതായും ധനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. 

കോവിഡ് 19 കാലത്തെ അതിജീവിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ പദ്ധതിയാണ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇ.സി.എൽ.ജി.എസ്). പ്രതിസന്ധിയിലായ സൂക്ഷ്മ - ചെറുകിട - ഇടത്തര മേഖലയെ (എം.എസ്.എം.ഇ) ഉത്തേജിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

സൂക്ഷ്മ - ചെറുകിട - ഇടത്തര മേഖലയിൽ പെടുന്ന വായ്പക്കാരുടെ, 2020 ഫെബ്രുവരി 29 ന് അവശേഷിക്കുന്ന മൊത്തം വായ്പ തുകയുടെ 20% ആണ് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുക.

Tags:    
News Summary - Public sector banks sanction Rs 10,361 cr under ECLGS -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.