അവസാന ഉത്തേജന പാക്കേജ്​ സെപ്​റ്റംബർ-ഒക്​ടോബറിലെന്ന്​ ആർ.ബി.ഐ ഡയറക്​ടർ

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനായി കേ​ന്ദ്രസർക്കാറിൻെറ അവസാന സാമ്പത്തിക പാക്കേജ്​  സെപ്​റ്റംബർ അല്ലെങ്കിൽ ഒക്​ടോബറിൽ പ്രഖ്യാപിക്കുമെന്ന്​ ആർ.ബി.ഐ ഡയറക്​ടർ എസ്​.ഗുരുമൂർത്തി. 

ഭാരത്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ സംഘടിപ്പിച്ച വെബിനാറിലാണ്​ ഗുരുമൂർത്തിയുടെ പരമാർശം. കേന്ദ്രസർക്കാറിൻെറ 20 ലക്ഷം കോടിയുടെ പാക്കേജ്​ ഇടക്കാല ആശ്വാസം മാത്രമാണ്​. സമ്പൂർണ്ണ പാക്കേജ്​ സെപ്​റ്റംബറിലോ ഒക്​ടോബറിലോ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്​തമാക്കി.


യൂറോപ്പിൽ നിന്നും യു.എസിൽ നിന്നും വ്യത്യസ്​തമായ പാക്കേജാണ്​ ഇന്ത്യ അവതരിപ്പിക്കുക. പണം കൂടുതൽ അച്ചടിക്കുന്നതിനാണ്​ ഈ രാജ്യങ്ങൾ പ്രാധാന്യം നൽകുന്നത്​. എന്നാൽ, ഇന്ത്യക്ക്​ ഇത്​ സാധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ ബഹുമുഖമായ പ്രതിസന്ധിയേയാണ്​ അഭിമുഖീകരിക്കുന്നത്​. 16,000 കോടി രൂപ കേന്ദ്രസർക്കാർ ജൻ ധൻ ബാങ്ക്​ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്​. എന്നാൽ, ഇതിൽ വളരെ കുറഞ്ഞ തുക മാത്രമാണ്​ പിൻവലിക്കപ്പെട്ടത്​. ഇത്​ പ്രതിസന്ധിയുടെ ആഴം വ്യക്​തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - RBI Director on covid package-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.