മുംബൈ: ബാങ്കുകളുടെ മൂലധനസമാഹരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടതിന് പിന്നാലെ ബാങ്കുകളുടെ ഒാഹരികളുടെ വിലയിടിഞ്ഞു. എസ്.ബി.െഎ, ബാങ്ക് ഒാഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ ഒാഹരി വിലയാണ് കുറഞ്ഞത്. എന്നാൽ, പദ്ധതിയിലുൾപ്പെട്ട ചെറുകിട ബാങ്കുകളുടെ ഒാഹരികളിൽ നഷ്ടമുണ്ടായില്ല.
നിഫ്റ്റിയിൽ പൊതുമേഖല ബാങ്കുകളുടെ ഇൻഡെക്സ് നഷ്ടത്തിലാണ് വ്യാപരം നടത്തുന്നത്. എസ്.ബി.െഎയുടെ ഒാഹരിവില 4.82 ശതമാനവും പി.എൻ.ബി 5.83 ബാങ്ക് ഒാഫ് ബറോഡ 4.57 ശതമാനവും നഷ്ടം രേഖപ്പെടുത്തി. മൂലധനസമാഹരണം ബാങ്കുകൾക്ക് ഗുണകരമാവുമെങ്കിലും ഒാഹരി വിപണിയിൽ ഇത് ചെറിയ ചില തിരിച്ചടികൾക്ക് കാരണമാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി 88,140 കോടിയാണ് ഇൗ സാമ്പത്തിക വർഷം സർക്കാർ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.