എസ്​.ബി.ഐ കാർഡ്​ ഓഹരി വിൽപന; 10,000 കോടി സ്വരൂപിക്കും

മുംബൈ: എസ്​.ബി.ഐ കാർഡിൻെറ ഓഹരി വിൽപനയിലൂടെ 10,000 കോടി സ്വരൂപിക്കാനാവുമെന്ന്​ വിദഗ്​ധർ. എസ്​.ബി.ഐ കാർഡ്​ മികച്ച രീതിയിലാണ്​ പ്രവർത്തിക്കുന്നത്​ എന്നതു കൊണ്ട്​ തന്നെ നിക്ഷേപകർ കമ്പനിയുടെ ഓഹരികളിൽ കൂടുതൽ താൽപര്യം കാണിക്കു​െമന്നാണ്​ പ്രതീക്ഷ.

750-755 രൂപയായിരിക്കും എസ്​.ബി.ഐ കാർഡിൻെറ ഓഹരി വില. മാർച്ച്​ രണ്ട്​ മുതൽ അഞ്ച്​ വരെയാണ്​ ഓഹരി വിൽപന.

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രെഡിറ്റ്​ കാർഡ്​ കമ്പനിയാണ്​ എസ്​.ബി.ഐ കാർഡ്​. 18 ശതമാനമാണ്​ ഇന്ത്യൻ ക്രെഡിറ്റ്​ കാർഡ്​ വിപണിയിലെ കമ്പനിയുടെ പങ്കാളിത്തം. ഐ.പി.ഒക്ക്​ ശേഷം 18 മാസം കൊണ്ട്​ 1800 രൂപയിൽ ഓഹരി വിലയെത്തുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - SBI Card Share sale-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.