തൃശൂർ: നേരിട്ടുള്ള പണമിടപാടുകൾ അവസാനിപ്പിക്കാൻ ‘ഡിജിറ്റൽ ഇന്ത്യ’ സന്ദേശം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിന് വിരുദ്ധമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ സർക്കുലർ. കാർഷിക, സ്വർണപ്പണയ വായ്പക്കുള്ള ഗോൾഡ് അപ്രൈസർ ചാർജ് അക്കൗണ്ടിലേക്ക് െകെമാറുന്നതിനു പകരം പണമായി നൽകണമെന്നാണ് െചാവ്വാഴ്ച ബാങ്ക് പുറപ്പെടുവിച്ച സർക്കുലർ.
ബാങ്കിെൻറ വിശ്വാസ്യതയെയും യശസ്സിനെയും ബാധിക്കുന്നതാണ് പുതിയ നിർദേശമെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾതന്നെ ചൂണ്ടിക്കാട്ടുന്നു. വായ്പക്ക് ഇൗടായി നൽകുന്ന സ്വർണത്തിെൻറ മാറ്റ് പരിശോധിക്കുന്നവരാണ് അപ്രൈസർമാർ. സാമാന്യം മെച്ചപ്പെട്ട ബിസിനസ് നടത്തുന്ന ശാഖകൾക്ക് സ്ഥിരം അപ്രൈസറുണ്ട്. ഇവർക്കുള്ള നിരക്ക് ഏകീകരിച്ച് നിജപ്പെടുത്തി ഇറക്കിയ സർക്കുലറിലാണ് നേരിട്ടുള്ള പണമിടപാട് ബാങ്ക് നിർദേശിക്കുന്നത്.
അപ്രൈസർ നിരക്ക് വായ്പക്ക് അപേക്ഷിച്ചയാളുടെ അക്കൗണ്ടിൽനിന്ന് അപ്രൈസറുടെ അക്കൗണ്ടിലേക്ക് നൽകുന്നതാണ് ഇതു വരെയുള്ള രീതി. ഇതുവഴി തോന്നിയതുപോലെ നിരക്ക് ഇൗടാക്കാനാവില്ലെന്ന് മാത്രമല്ല, ഇടപാടിന് രേഖയുമുണ്ടാവും. ഗ്രാമീണ/അർധ നഗര ശാഖകളിൽ സ്വർണപ്പണയ വായ്പക്ക് വായ്പാ തുകയുടെ 0.10 ശതമാനമാണ് അപ്രൈസർ ഫീ നിജപ്പെടുത്തിയിരിക്കുന്നത്. ഇത് ചുരുങ്ങിയത് 50 രൂപയും പരമാവധി 300 രൂപയുമാണ്. നഗര/മെട്രോ ശാഖകളിൽ 100 മുതൽ 800 രൂപ വരെയാണ് നിരക്ക്. എല്ലാ ശാഖകൾക്കും ഒാഫിസുകൾക്കും ബാങ്ക് ഇൗ സർക്കുലർ അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.