മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ വായ്പകൾക്കുള്ള അടിസ്ഥാന പലിശ നിരക്ക് കുറച്ചു. നിലവിലെ വായ്പക്കാർക്ക് അടിസ്ഥാന നിരക്ക് 8.95 ശതമാനത്തിൽനിന്ന് 8.65 ശതമാനമായാണ് കുറച്ചത്. ബി.പി.എൽ.ആർ 13.70 ശതമാനത്തിൽനിന്ന് 13.40 ആയും കുറച്ചു. ഒാരോന്നിനും 30 പോയൻറ് എന്ന തോതിലാണ് കുറവ്.
രാജ്യത്തെ 80 ലക്ഷം പേർക്ക് നടപടിയുടെ പ്രയോജനം ലഭിക്കും. പൊതുമേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എസ്.ബി.െഎ നിരക്ക് കുറച്ചതോടെ മറ്റു ബാങ്കുകളും ഇൗ വഴിക്ക് നീങ്ങും. ഭവനവായ്പ നടപടി നിരക്കുകൾ ഒഴിവാക്കിയത് മാർച്ച് വരെ തുടരും. മറ്റു ബാങ്കുകളിൽനിന്ന് എസ്.ബി.െഎയിലേക്ക് വായ്പ മാറ്റാൻ ഉദ്ദേശിക്കുന്നവർക്കും ഇൗ ഇളവ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.