സ്ഥിരനിക്ഷേപകർക്ക്​ സ​ന്തോഷ വാർത്തയുമായി എസ്​.ബി.​െഎ

ന്യൂഡൽഹി: സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക്​ ഉയർത്തി എസ്​.ബി.​െഎ. 5 മുതൽ 10 ബേസിക്​ പോയിൻറി​​​െൻറ വർധനയാണ്​ വരുത്തിയിരിക്കുന്നത്​. ഇതുപ്രകാരം 0.5 ശതമാനം മുതൽ 0.10 ശതമാനം വരെ പലിശനിരക്കുകൾ ഉയരും.

ഒരു കോടിക്ക്​ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ്​ ബാങ്ക്​ വർധിപ്പിച്ചിരിക്കുന്നത്​. റിസർവ്​ ബാങ്കി​​​െൻറ ​ൈദ്വമാസ ധന അ​വലോകന യോഗം നടക്കാനിരിക്കെയാണ്​ എസ്​.ബി.​െഎ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്​.

5.75 ശതമാനം മുതൽ 6.85 ശതമാനം വരെയാണ്​ വിവിധ കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക്​ എസ്​.ബി.​െഎ പലിശയായി നൽകുക. മുതിർന്ന പൗരൻമാർക്ക്​ 6.25 മുതൽ 7.35 ശതമാനം വരെയാണ്​ പലിശനിരക്ക്​.

Tags:    
News Summary - SBI Hikes Fixed Deposit (FD) Interest Rates-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.