എസ്​.ബി.​െഎ സേവിങ്​സ്​ അക്കൗണ്ടുകളുടെ പലിശ നിരക്ക്​ കുറച്ചു

മുംബൈ: സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ സേവിങ്​സ്​ അക്കൗണ്ടുകളുടെ പലിശ നിരക്ക്​ കുറച്ചു. അക്കൗണ്ടിൽ ഒരു കോടിയും അതിൽ താഴെയും നിക്ഷേപമുള്ളവർക്ക്​ 3.5 ശതമാനം പലിശയാണ്​ ലഭിക്കുക. നിലവിൽ ഇത്​ നാലു ശതമാനമായിരുന്നു. ഒരു കോടിയിൽ കൂടുതൽ തുക അക്കൗണ്ടിലുള്ളവർക്ക്​ 4 ശതമാനം തന്നെ പലിശ ലഭിക്കും. ജൂലൈ 31 മുതലാണ്​ പുതിയ സംവിധാനം നിലവിൽ വരുന്നത്​. 

എസ്​.ബി.​െഎയുടെ 90 ശതമാനത്തിലേശറയും ഒരുു കോടിയിൽ താഴെമാത്രം തുകയുള്ളവയാണ്​. എസ്​.ബി അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്​.ബി.​െഎയുടെ ഓഹരി വില കുതിച്ചുയർന്നു. 4.75 ശതമാനമാണ് ഓഹരി വിലയിലെ നേട്ടം.

Tags:    
News Summary - sbi interest rate for savings acconts cut off - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.