മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ബാങ്ക് , ഒാഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേങ്ങൾ പിടിച്ചെടുക്കാൻ സെബിയുടെ നിർദേശം. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രീവറിസ് ഹോൾഡിങ്സിെൻറ നിക്ഷേപങ്ങൾ പിടിച്ചെടുക്കാനാണ് സെബി നിർദേശം നൽകിയിരിക്കുന്നത്. മല്യ സെബിക്ക് നൽകാനുള്ള 18.5 ലക്ഷം രൂപ ഇൗടാക്കാനാണ് നടപടി.
2015ൽ യുണൈറ്റഡ് ബ്രീവറീസിന് സെബി 18.5 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. യുണൈറ്റഡ് സ്പിരിറ്റുമായി ബന്ധപ്പെട്ട ചില ഒാഹരി ഇടപാടുകൾ വെളിപ്പെടുത്താത്തതിനായിരുന്നു നടപടി. എന്നാൽ ഇത് അടക്കുന്നതിൽ മല്യ വീഴ്ച വരുത്തുകയായിരുന്നു. ഇപ്പോൾ പിഴയായി 15 ലക്ഷവും പലിശയിനത്തിൽ 3.5 ലക്ഷവുമാണ് സെബി ചുമത്തിയിരിക്കുന്നത്.
നവംബർ 13നാണ് ഇതുസംബന്ധിച്ച ഉത്തരവ് സെബി കൈമാറിയത്. യു.ബി.എച്ച്.എൽ ഗ്രൂപ്പിെൻറ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നതാണ് ഉത്തരവ്. എന്നാൽ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് തടസമില്ല.
യു.ബി.എച്ച്.എൽ ഗ്രൂപ്പിൽ 7.91 ശതമാനം ഒാഹരികളാണ് മല്യക്കുള്ളത്. വിവിധ കമ്പനികളിലായി ഏകദേശം 52 ശതമാനം ഒാഹരികളും മല്യക്കുണ്ട്. രാജ്യത്ത് ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് മുങ്ങിയ മല്യ ബ്രിട്ടനിലാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.