മുംബൈ: ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നിരക്ക് വർധിക്കുന്നു. വാർഷിക പ്രീമിയം നിരക്ക് ഇരട്ടിയായാണ് വർധിച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് ഇത് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അതേ സമയം, വാർധക്യത്തിൽ മറ്റൊരു ഇൻഷുറൻസ് കമ്പനിയിലേക്ക് മാറാൻ മുതിർന്ന പൗരൻമാർക്ക് സാധിക്കില്ല.
പ്രീമയത്തിലെ നോ ക്ലെയിം ആനുകൂല്യത്തിന് നൽകുന്ന 15 ശതമാനം ഡിസ്കൗണ്ട് കമ്പനികൾ എടുത്തു കളഞ്ഞതോടെയാണ് പ്രീമിയം നിരക്ക് കുതിച്ചുയർന്നത്. രണ്ടംഗങ്ങൾ മാത്രമുള്ള കുടുബങ്ങൾക്ക് നൽകിയിരുന്ന 10 ശതമാനം ഡിസ്കൗണ്ടും കമ്പനികൾ പിൻവലിച്ചു.
പ്രീമിയം ക്ലെയിം ചെയ്യാത്തവരിൽ നിന്ന് അധിക തുക ഇൗടാക്കരുതെന്ന് െഎ.ആർ.ഡി.എ 2013ൽ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക ഡിസ്കൗണ്ട് നൽകുന്നത് ഇൻഷുറൻസ് കമ്പനികൾ നിർത്തിവെച്ചത്. മൂന്ന് വർഷത്തിലൊരിക്കലാണ് പ്രീമിയം നിരക്കുകൾ ഉയർത്താൻ ഇൻഷുറൻസ് കമ്പനികൾക്ക് െഎ.ആർ.ഡി.എ അനുമതി നൽകുന്നത്. ഇതും പ്രീമിയം നിരക്കുകൾ ഉയരാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.