കൊച്ചി: കേരളത്തിെൻറ സ്വപ്നപദ്ധതിയായ കൊച്ചി സ്മാർട്ട് സിറ്റിക്ക് പുതിയ കുരുക്ക്. തുടക്കം മുതൽ വിവാദങ്ങളിലും തർക്കങ്ങളിലും അകപ്പെട്ട സ്മാർട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാക്കി പ്രധാന പങ്കാളിയായ ദുബൈ ഹോൾഡിങ് കമ്പനി പദ്ധതിയിൽനിന്ന് പിന്മാറാനൊരുങ്ങുെന്നന്നാണ് സൂചന.
സംസ്ഥാന സർക്കാറിന് 16 ശതമാനവും ദുബൈ ആസ്ഥാനമായ ദുബൈ ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടീകോം ഇൻവെസ്റ്റ്മെൻറ്സിന് 84 ശതമാനവും ഒാഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ് കൊച്ചി സ്മാർട്ട് സിറ്റി. ദുബൈ ഹോൾഡിങ്ങിൽ അടുത്തിടെ ഉണ്ടായ അഴിച്ചുപണിയാണ് സ്മാർട്ട് സിറ്റിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. ഇതോടെ ആദ്യം ടീകോം ഇല്ലാതായി.
തുടർന്ന്, കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ദുബൈ ഹോൾഡിങ്ങിെൻറതന്നെ അനുബന്ധ കമ്പനിയായ ദുബൈ സ്മാർട്ട് സിറ്റിക്ക് കീഴിലാക്കി. അടുത്തിടെ നടത്തിയ പുനഃസംഘടനയിലൂടെ ഇൗ കമ്പനി ഇല്ലാതാവുകയും കൊച്ചി സ്മാർട്ട് സിറ്റിയിലെ കമ്പനിയുടെ ഒാഹരികൾ ദുബൈ ഹോൾഡിങ്ങിലേക്ക് മാറ്റുകയും ചെയ്തു. ഇതാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് തിരിച്ചടിയായത്.
വിഷയം ചർച്ച ചെയ്യാൻ ദുബൈയിൽനിന്നുള്ള സംഘവും കൊച്ചി സ്മാർട്ട് സിറ്റി പ്രതിനിധികളും െസപ്റ്റംബർ ആദ്യം മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നാണ് സൂചന. പദ്ധതിയിൽനിന്ന് പിന്മാറാനുള്ള താൽപര്യം ദുബൈ ഹോൾഡിങ് പ്രതിനിധികൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും അറിയുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ദുബൈ ഹോൾഡിങ് ഇതുവരെ 120 കോടിയിലധികം രൂപ മുടക്കിയിട്ടുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിലടക്കമുള്ള വിവാദങ്ങളിലൂടെ കേരളം അഞ്ച് വർഷത്തിലധികം നഷ്ടപ്പെടുത്തിയെന്ന വിലയിരുത്തലാണ് കമ്പനിക്കുള്ളത്. ഇവർ പിന്മാറിയാൽ പദ്ധതിക്ക് തുടർനിക്ഷേപം കണ്ടെത്തുക സംസ്ഥാന സർക്കാറിന് പുതിയ വെല്ലുവിളിയാകും.
പദ്ധതിയിലെ ദുബൈ ഹോൾഡിങ് ഒാഹരികൾ സംസ്ഥാന സർക്കാറിന് കീഴിലെ െഎ.ടി പാർക്ക് വിഭാഗം ഏറ്റെടുക്കണമെന്നും അഭിപ്രായമുണ്ട്. പുതിയ സംഭവവികാസങ്ങളെത്തുടർന്ന് സ്മാർട്ട് സിറ്റി ദുബൈ സി.ഇ.ഒ ജാബിർ ബിൻ ഹാഫിസ്, എം.ഡി ബാജു ജോർജ് എന്നിവർ ചുമതല ഒഴിഞ്ഞതായാണ് സൂചന. ബാജു ജോർജ് ഇനി കൊച്ചി സ്മാർട്ട് സിറ്റിയുടെ എം.ഡിയായാകും പ്രവർത്തിക്കുക. അതേസമയം, സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും െഎ.ടി സെക്രട്ടറി എം. ശിവശങ്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.