കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി പ്രധാന പങ്കാളിയായ ദുബൈ ഹോൾഡിങ് കമ്പനി പദ്ധതിയിൽനിന്ന് പിൻമാറാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെ സ്മാർട്ട് സിറ്റി മാനേജ്മെൻറ് തലത്തിൽ അഴിച്ചുപണി. ഇതിെൻറ ഭാഗമായി നിലവിലെ മാനേജിങ് ഡയറക്ടർ ബാജു ജോർജിനെ നീക്കി.
ദുബൈ ഹോൾഡിങിെൻറ അനുബന്ധ സ്ഥാപനമായ ടീകോം ഇൻവെസ്റ്റ്മെൻറ്സിന് 84 ശതമാനവും സംസ്ഥാന സർക്കാറിന് 16 ശതമാനവും ഒാഹരി പങ്കാളിത്തമുള്ള സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടം 2016 ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, വൻകിട കമ്പനികളെയൊന്നും ഇനിയും ആകർഷിക്കാനായിട്ടില്ല. ഇതേചൊല്ലി സർക്കാറും ദുബൈ ഹോൾഡിങ് കമ്പനിയും തമ്മിൽ ഭിന്നത നിലനിൽക്കുന്നതായി പറയുന്നു. ഇതിനിടെയാണ് സ്മാർട്ട് സിറ്റിയുടെ ഭരണനേതൃത്വം പുനഃസംഘടിപ്പിച്ചത്.
പദ്ധതിയിൽ ദുബൈ ഹോൾഡിങ്സ് ഇതുവരെ 120 കോടിയിലധികം രൂപ മുടക്കിയിട്ടുണ്ട്. വിവാദങ്ങളിലൂടെ കേരളം അഞ്ചു വർഷത്തിലധികം നഷ്ടപ്പെടുത്തിയെന്നാണ് ദുബൈ ഹോൾഡിങ്സ് പറയുന്നത്. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായാണ് മാനേജ്മെൻറ് തലത്തിലെ അഴിച്ചുപണി എന്ന് ദുബൈ ഹേൾഡിങ് വക്താവ് വിശദീകരിച്ചു. ബാജു ജോർജിനെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയ കാര്യവും വക്താവ് സ്ഥിരീകരിച്ചു.
ദുബൈ ഹോൾഡിങും സർക്കാറും തമ്മിലെ ഭിന്നത പരിഹരിക്കാൻ ദുബൈയിൽനിന്നുള്ള പ്രത്യേക സംഘം ഒാണത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സർക്കാറിനെ അറിയിക്കാനാണ് ദുബൈ സംഘം മുഖ്യമന്ത്രിയെ കാണുന്നതെന്ന് സ്മാർട്ട് സിറ്റി ഡയറക്ടർ ബോർഡ്അംഗം കൂടിയായ വ്യവസായി എം.എ. യൂസുഫലി പറഞ്ഞു.
ദുബൈ ഹോൾഡിങ്സിൽ അടുത്തിടെയുണ്ടായ അഴിച്ചുപണിയെത്തുടർന്ന് ടീകോം ഇല്ലാതാകുകയും സ്മാർട്ട് സിറ്റി പദ്ധതി മറ്റൊരു അനുബന്ധ കമ്പനിയായ ദുബൈ സ്മാർട്ട് സിറ്റിക്ക് കീഴിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഇൗ കമ്പനിയും ഇല്ലാതായതോടെ സ്മാർട്ട്സിറ്റിയിലെ ഒാഹരികൾ ദുബൈ ഹോൾഡിങ്സിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങളിൽ ദുബൈയിലുള്ള ബാജു ജോർജിെൻറ പ്രതികരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.