തൃശൂർ: ടെലികോം മേഖലയിൽ താരിഫ് യുദ്ധം ശക്തമായത് ഉപഭോക്താക്കൾക്ക് താൽക്കാലിക ആശ്വാസമാകുേമ്പാൾ ഇൗ രംഗത്ത് തൊഴിൽഭീഷണി രൂക്ഷമായി. സമീപ ഭാവിയിൽ പ്രത്യക്ഷമായും പരോക്ഷമായും ഒന്നരലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് സൂചന. ടെലികോം വകുപ്പിെൻറ 2016-’17ലെ വാർഷിക റിപ്പോർട്ടനുസരിച്ച് പ്രത്യക്ഷമായും പരോക്ഷമായും 40 ലക്ഷം പേർ ഇൗ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ നിർണായക വിഹിതം നൽകുന്നത് ടെലികോം മേഖലയാണ്. ഇൗ ആകർഷണം അസ്തമിക്കാൻ പോകുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
ടെലികോം വിപണിയിൽ 40 ശതമാനം പങ്കാളിത്തം ഭാരതി എയർടെലിനാണ്. ഒമ്പത് ശതമാനമുള്ള ബി.എസ്.എൻ.എലും അതിവേഗം മുന്നേറുന്ന ജിയോയും അടക്കമാണ് ബാക്കി പങ്കിടുന്നത്. എന്നാൽ, തൊഴിൽശേഷിയിൽ കണക്ക് നേരെ തിരിച്ചാണ്. ബി.എസ്.എൻ.എലിൽ 2.15 ലക്ഷം ജീവനക്കാരുണ്ട്. ജിയോയിൽ പ്രത്യക്ഷമായി ജോലി ചെയ്യുന്നവർ 5000ത്തിനും 10,000ത്തിനും ഇടക്കാണ്. എയർടെലിന് 20,000ത്തിൽ താെഴയാണ് ജീവനക്കാർ. െഎഡിയയിൽ 10,000ത്തിൽ കുറവുമാത്രം.
ഉപഭോക്താക്കളെ പിടിച്ചുനിർത്താനും പുതിയ വരിക്കാരിലേക്ക് എത്താനും മത്സരിച്ച് നിരക്ക് കുറക്കുന്നതുമൂലം ഏതാണ്ട് എല്ലാ ടെലികോം കമ്പനികളും നഷ്ടത്തിലാണ്. ഇൗ മേഖലയുടെ ആകെ നഷ്ടം എട്ടുലക്ഷം കോടി വരും. മത്സരം ഇൗ രീതിയിൽ മുന്നോട്ടു പോയാൽ പല കമ്പനികളുടെയും നിലനിൽപ് പ്രതിസന്ധിയിലാവും. വൊഡാഫോണും െഎഡിയയും തമ്മിലുള്ള ലയനപദ്ധതി പോലെ വിപണിയിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രങ്ങൾ ചില കമ്പനികൾ പയറ്റുന്നുണ്ട്. മറ്റു ചിലർക്ക് അതിന് കഴിയാതെവരും. ഫലത്തിൽ, ആദ്യം ഭീഷണി നേരിടുക ഇത്തരം സ്ഥാപനങ്ങളിൽ നേരിട്ടും അല്ലാതെയും തൊഴിലെടുക്കുന്നവരാകും. സ്ഥിരമല്ലാത്ത ജീവനക്കാരെ മുതൽ ഫ്രാഞ്ചൈസികളെ വരെ ഇത് ബാധിക്കാം. ഇത് ഒന്നരലക്ഷത്തോളം വരുമെന്നാണ് കണക്ക്.
തുടർച്ചയായി മൂന്നാമെത്ത മാസവും മൊബൈൽ സിം വിൽപന ഇടിഞ്ഞതിെൻറ പരിഭ്രാന്തി ബി.എസ്.എൻ.എലിൽ പ്രകടമാണ്. പതിവായി മെച്ചപ്പെട്ട വിൽപന നടക്കുന്ന കേരളം അടക്കമുള്ള സർക്കിളുകളിൽ സെപ്റ്റംബറിലും വിൽപന ഇടിഞ്ഞു. അന്തമാൻ-നികോബാർ, ഛത്തിസ്ഗഢ്, ജമ്മു-കശ്മീർ, മധ്യപ്രദേശ് സർക്കിളുകൾ മാത്രമാണ് ലക്ഷ്യം നേടിയത്. പല സർക്കിളുകളും ലക്ഷ്യമിട്ടതിെൻറ പകുതിയിൽ താഴേക്ക് പോയപ്പോൾ കേരളത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ 1.77 ലക്ഷം സിം വിൽപന കുറഞ്ഞു.
ഒക്േടാബറിലേക്ക് എല്ലാ സർക്കിളിനും കുറഞ്ഞ ലക്ഷ്യമാണ് നൽകിയത്. ജിയോയുടെ വെല്ലുവിളി പ്രതിരോധിക്കാൻ ശ്രമിക്കുേമ്പാഴും ബി.എസ്.എൻ.എൽ അടക്കമുള്ള സേവന ദാതാക്കൾ പ്രതിസന്ധി നേരിടുന്നതിെൻറ സൂചനയാണിത്. താരിഫ് യുദ്ധത്തിലൂടെ മറ്റ് സേവന ദാതാക്കളെ വരിഞ്ഞുമുറുക്കിയ ശേഷം ജിയോ വിപണി കീഴടക്കുകയും പിന്നീട് താരിഫ് ഉയർത്തുകയും ചെയ്യുമെന്ന മുന്നറിയിപ്പും ടെലികോം മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.