ന്യൂഡൽഹി: നാടുവിട്ട മദ്യവ്യവസായി വിജയ് മല്ല്യക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പുതിയ കുറ്റപത്രം തയാറാക്കുന്നു.
പണം തിരിമറി, ബാങ്ക് കൺസോർട്യത്തിൽനിന്ന് 6027 കോടിയുടെ വെട്ടിപ്പ് നടത്തിയ സംഭവം എന്നീ കാര്യങ്ങളിലാണ് മല്ല്യക്കും അദ്ദേഹത്തിെൻറ സ്ഥാപനങ്ങൾക്കുമെതിരെ കുറ്റം ചുമത്തുന്നത്.
ഇതോടെ മല്ല്യയുടെ സ്ഥാപനങ്ങളുടെ 9000 കോടി വരുന്ന വസ്തുവകകൾ പിടിച്ചെടുക്കാൻ അധികൃതർ കോടതിയുടെ അനുമതി തേടും.
പണം തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്കെതിരായ പുതിയ ഒാർഡിനൻസ് (ഫ്യൂജിറ്റിവ് ഇക്കണോമിക് ഒഫൻഡേഴ്സ് ഒാർഡിനൻസ്) പ്രകാരമാണിത്.
ഇപ്പോൾ ലണ്ടനിലുള്ള മല്ല്യക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചത് കഴിഞ്ഞ വർഷമാണ്. 900 കോടിയുടെ െഎ.ഡി.ബി.െഎ ബാങ്ക്-കിങ്ഫിഷർ എയർലൈൻസ് ബാങ്ക് വായ്പ തട്ടിപ്പിെൻറ പേരിലായിരുന്നു ഇത്.
പുതിയ കുറ്റപത്രം ബാങ്ക് കൺസോർട്യത്തിന് വരുത്തിയ നഷ്ടം സംബന്ധിച്ച എസ്.ബി.െഎയുടെ പരാതി അടിസ്ഥാനമാക്കിയായിരിക്കുമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മുംബൈയിലെ പ്രത്യേക കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക. 2005-10 കാലത്താണ് ബാങ്കുകളിൽനിന്ന് കിങ്ഫിഷർ വായ്പ തട്ടിപ്പ് നടത്തിയത്. പുതിയ നീക്കത്തോടെ, മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.