ന്യൂഡൽഹി: വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടി കടമെടുത്ത് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ൈകമാറാൻ തയാറാണെന്ന് ബ്രിട്ടൻ. മല്യയെ സംബന്ധിച്ച് രേഖകളും ബ്രിട്ടൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ നൽകിയ ബാങ്കുകളെ വഞ്ചിച്ച് 2016ലാണ് മല്യ രാജ്യം വിട്ടത്. മല്യയെ മടക്കികൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. മല്യ ഇപ്പോൾ ബ്രിട്ടനിലാണ് ഉള്ളതെന്നാണ് അന്വേഷണ എജൻസികളുടെ കണക്ക് കൂട്ടൽ.
കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും ബ്രിട്ടനും തമ്മിൽ നിലവിൽ കരാറുണ്ട്. കരാറിെൻറ അടിസ്ഥാനത്തിൽ വിജയ് മല്യയെ കൈമാറണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരാസ മെയുടെ സന്ദർശന വേളയിൽ മല്യയുൾപ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 16 പ്രതികളെ കൈമാറണമെന്ന് ആവശ്യം ബ്രിട്ടനും ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.