തിരിച്ചെത്തിയാൽ മല്യക്ക്​ വീട്​ ആർതർ റോഡ്​ ജയിൽ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽനിന്ന്​ 9000 കോടി രൂപ വായ്​പയെടുത്ത്​ മുങ്ങിയ വിവാദ വ്യവസായി വിജയ്​ മല്യ ഇന്ത്യയിലെത്തിയാൽ ആർതർ റോഡ്​ ജയിൽ എന്ന പേരിൽ പ്രസിദ്ധമായ മുംബൈ സെൻട്രൽ ജയിലിൽ അടക്ക​പ്പെടും. മല്യയെ വിട്ടു​കിട്ടാനാവശ്യപ്പെട്ടുള്ള കേസ്​ വാദിക്കുന്ന ലണ്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ വിഭാഗം വഴിയാണ്​ അടുത്തയാഴ്​ച ഇക്കാര്യം ഇന്ത്യ ബ്രിട്ടീഷ്​ കോടതിയെ അറിയിക്കുക. 

മല്യയുടെ സുരക്ഷ ഇന്ത്യക്ക്​ പരമപ്രധാനമാണെന്നും തി​രികെ നാട്ടിലെത്തിയാൽ ത​​െൻറ ജീവനു ഭീഷണിയുണ്ടെന്ന ആശങ്ക തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേസ്​ പരിഗണിക്കുന്ന ലണ്ടനിലെ വെസ്​റ്റ്​മിൻസ്​റ്റർ കോടതി മുമ്പാകെ അറിയിക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു.  

സാമ്പത്തിക തട്ടിപ്പ്​ കേസിൽ ഇന്ത്യക്ക്​ വിട്ടുകൊടുത്താൽ മല്യയുടെ ജീവൻ അപകടത്തിലാകുമെന്ന്​ കഴിഞ്ഞതവണ കേസ്​ പരിഗണിച്ചപ്പോൾ അദ്ദേഹത്തി​​െൻറ അഭിഭാഷകൻ വാദിച്ചിരുന്നു. ഇന്ത്യയിലെ ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മല്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിന്​ അടുത്ത ദിവസം ഇന്ത്യ ഒൗദ്യോഗികമായി മറുപടിനൽകും.  

നഷ്​ടത്തിലായി അടച്ചുപൂട്ടിയ കിങ്​ഫിഷർ വിമാനക്കമ്പനിയുടെ പേരിലെടുത്ത 9000 കോടിയാണ്​ രാജ്യത്തെ വിവിധ ബാങ്കുകളുടെ കൺസോർട്ട്യത്തിന്​ മല്യ ബാധ്യത വരുത്തിയത്​. 2016 മാർച്ചിൽ ബ്രിട്ടനിലേക്ക്​ മുങ്ങിയ മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ ആവശ്യപ്പെട്ടതോടെ സ്​കോട്​ലൻഡ്​ യാർഡ്​ ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

വൈകാതെ ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തി​​െൻറ കേസ്​ കോടതിയിൽ വാദം കേൾക്കൽ തുടരുകയാണ്​. ഇന്ത്യക്ക്​ വിട്ടുനൽകാൻ കോടതി ഉത്തരവിട്ടാൽ രണ്ടുമാസത്തിനകം കൈമാറണം. എന്നാൽ, വിധിക്കെതിരെ അപ്പീൽ നൽകി കൈമാറ്റം നീട്ടിക്കൊണ്ടുപോകാൻ സാധിക്കും.

Tags:    
News Summary - Vijay Mallya Will be Kept in Mumbai’s Arthur Road Jail, India to Tell UK Court-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.