ലണ്ടൻ: വായ്പയെടുത്ത പണം തിരിച്ചുകിട്ടുന്നതിനെക്കാൾ ഇന്ത്യ താൽപര്യപ്പെടുന്നത് തന്നെ തിരിച്ച് രാജ്യത്ത് എത്തിക്കുന്നതിലാണെന്ന് ലണ്ടനിൽ കഴിയുന്ന കിങ്ഫിഷൻ ചെയർമാൻ വിജയ് മല്യ. തന്നെ ഇന്ത്യയിലേക്ക് തിരച്ചയക്കാമെന്ന ലണ്ടൻ കോടതി വിധിക്കെതിരെ മേൽകോടതിയിൽ അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും എൻ.ഡി.ടി.വിക്ക് നൽകിയ ഇ-മെയിൽ അഭിമുഖത്തിൽ മല്യ പറഞ്ഞു.
വായ്പയെടുത്ത പണം പലിശകൂടാതെ തിരിച്ചടക്കാമെന്ന് 2016ൽതന്നെ സുപ്രീംകോടതിയിൽ താൻ പറഞ്ഞതാണ്. എന്നാൽ, വാഗ്ദാനങ്ങളെല്ലാം നിരസിക്കാനാണ് ബാങ്കുകൾക്ക് നൽകിയ നിർദേശം. മറിച്ചായാൽ കുറ്റമാരോപിക്കാൻ സി.ബി.െഎക്കും എൻഫോഴ്സ്മെൻറിനും കഴിയാതെ വരും. ഇപ്പോൾ തെൻറ ആസ്തിയെച്ചൊല്ലി ബാങ്കുകളും എൻഫോഴ്സ്മെൻറും തർക്കത്തിലായതിനാലാണ് കർണാടക ഹൈകോടതിയെ ഒത്തുതീർപ്പ് വ്യവസ്ഥകൾ അറിയിച്ചത്. അങ്ങനെ വരുേമ്പാൾ, കോടതിക്കുതന്നെ ആസ്തികൾ വിറ്റ് ബാങ്കുകൾക്ക് പണം നൽകാമെന്നും മല്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.