മുംബൈ: രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ടി.സി.എസിെൻറ ഡയറക്ടർ സ്ഥാനത്ത് നിന്ന് സൈറിസ് മിസ്ട്രിയെ മാറ്റി. ഒാഹരി ഉടമകളുടെ വോെട്ടടുപ്പിനെ തുടർന്നാണ് മിസ്ട്രിയെ മാറ്റിയത്. നേരത്തെ മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിെൻറ ചെർമാൻ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
ചൊവ്വാഴ്ച നടന്ന ഒാഹരി ഉടമകളുടെ യോഗത്തിൽ 93 ശതമാനം പേരും മിസ്ട്രിയെ നീക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിൽ 73 ശതമാനം ഓഹരി രത്തന്‍ ടാറ്റയുടെ നിയന്ത്രണത്തിലായതിനാല്‍ മിസ്ട്രി പുറത്താകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ടാറ്റയുടെ സൽപ്പേര് മിസ്ട്രി തകർത്തു എന്ന് യോഗത്തിൽ വിമർശനമുയർന്നു. യോഗത്തിൽ സംസാരിച്ച 40 പേരിൽ നാല് പേർ മാത്രമാണ് മിസ്ട്രിയെ അനുകൂലിച്ച് സംസാരിച്ചത്.
ചൊവ്വാഴ്ച തന്നെ മിസ്ട്രിയെ പുറത്താക്കിയ വിവരം ടി.സി.എസ് നാഷണൽ സ്റ്റോക് എക്സേഞ്ചിനെ അറിയിച്ചു. എന്നാൽ ധാർമികമായ വിജയം നേടിയെന്നായിരുന്നു പുറത്താക്കലിനെ കുറിച്ചുള്ള മിസ്ട്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.