ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിക്കാൻ തീരുമാനമായി. 17 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കി വർധിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ് തീരുമാനത്തിന് അന്തിമ അംഗീകാരം നൽകിയത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ഡി.എ വർധനവ് മരവിപ്പിച്ചിരുന്നു.
ലക്ഷകണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. ജൂലൈ മുതൽ ഡി.എ വർധനവ് ലഭ്യമായി തുടങ്ങും. അതേസമയം, 2020 ജനുവരി മുതലുള്ള ഡി.എ കുടിശ്ശിക എന്ന് മുതൽ നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.
2020 ജനുവരി മുതൽ 2020 ജൂൺ 30 വരെയുള്ള നാല് ശതമാനവും 2020 ജൂലൈ മുതൽ 2020 ഡിസംബവർ വരെയുള്ള മൂന്ന് ശതമാനവും 2021 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള നാല് ശതമാനവുമാണ് കേന്ദ്രസർക്കാർ നൽകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.