ന്യൂഡൽഹി: ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ 21.78 ശതമാനം വർധന. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 2700 കോടി ഡോളറിന്റെ (2,27,018 കോടി രൂപയുടെ) സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിപണിയിൽ ശക്തമായ ഡിമാൻഡാണ് സ്വർണത്തിനുള്ളത്. സ്വർണ ഇറക്കുമതി കൂടിയതോടെ രാജ്യത്തിന്റെ വ്യാപാരകമ്മി ആറു മാസത്തിൽ 13,744 കോടി ഡോളറായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11924 കോടി ഡോളറായിരുന്നു. കയറ്റുമതിയേക്കാൾ ഇറക്കുമതി കൂടുന്ന അവസ്ഥയാണ് വ്യാപാര കമ്മി.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 2225 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തിരുന്നത്. 2023-24 സാമ്പത്തിക വർഷം രാജ്യത്തിന്റെ സ്വർണ ഇറക്കുമതി 30 ശതമാനം വർധിച്ച് 4554 കോടി ഡോളറിലെത്തിയിരുന്നു.
സ്വിറ്റ്സർലൻഡാണ് സ്വർണത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാർ. 40 ശതമാനമാണ് വിപണി വിഹിതം. 16 ശതമാനം വിഹിതവുമായി യു.എ.ഇയും 10 ശതമാനത്തോടെ ദക്ഷിണാഫ്രിക്കയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗം ഇന്ത്യയിലാണ്.
രാജ്യത്തേക്കുള്ള വെള്ളിയുടെ ഇറക്കുമതിയിലും വലിയ വർധനവാണ് കഴിഞ്ഞ ആറുമാസം ഉണ്ടായത്. 376 ശതമാനമാണ് വർധന. 230 കോടി ഡോളറിന്റെ (19,339 കോടി രൂപ) െവള്ളിയാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇറക്കുമതി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.