ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളെ ജോ ബൈഡെൻറ നേതൃത്വത്തിലുള്ള യു.എസ് സർക്കാറും അമേരിക്കയിലെ കോർപ്പറേറ്റ് മേഖലയും സ്വാഗതം ചെയ്തുവെന്ന അവകാശവാദവുമായി ധനമന്ത്രി നിർമല സീതാരാമൻ.
യു.എസ് ആവശ്യപ്പെട്ട ചില നികുതി പരിഷ്കാരങ്ങൾ നടപ്പാക്കിയതിനെ അവർ സ്വാഗതം ചെയ്തുവെന്ന് നിർമല സീതാരാമൻ പറഞ്ഞു. യു.എസ് സന്ദർശനത്തിനിടെ നടത്തിയ വാർത്തസമ്മേളനത്തിലാണ് ധനമന്ത്രിയുടെ പരാമർശം. യു.എസിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
യു.എസുമായുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. വൈകാതെ ഇക്കാര്യത്തിൽ അന്തിമ ധാരണയുണ്ടാകും. യു.എസുമായി നിക്ഷേപക കരാറുണ്ടാക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ഐ.എം.എഫിേൻറയും ലോക ബാങ്കിേൻറയും യോഗങ്ങളിലും ധനമന്ത്രി പങ്കെടുത്തിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ യോഗങ്ങളിൽ വിശദീകരിച്ചുവെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.