ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി സിലിണ്ടറിന്‍റെ വില കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. 19 കിലോ ഗ്രാം ഭാരം വരുന്ന എൽ.പി.ജി സിലിണ്ടറിന്‍റെ വിലയിൽ 102.50 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടിറിന്‍റെ വില 1998.50 രൂപയായി കുറഞ്ഞു.
ഒരു വർഷത്തിനിടെ 750 രൂപയോളം എൽ.പി.ജി സിലിണ്ടറിന് വർധിപ്പിച്ച ശേഷമാണ് വില കുറച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി ഒന്നിന് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻെറ വില ഡൽഹിയിൽ 1349 രൂപയും, കൊൽക്കത്തയിൽ 1410 രൂപയും, ചെന്നൈയിൽ 1463.50 രൂപയുമായിരുന്നു.
ഏറ്റവുമൊടുവിൽ ഡിസംബർ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 100 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ വില 2101 രൂപയായി ഉയർന്നു. രണ്ടാമത്തെ ഏറ്റവും ഉയർന്ന എൽ.പി.ജി വിലയായിരുന്നു ഡിസംബറിൽ രേഖപ്പെടുത്തിയത്.
അതേസമയം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം, 5 കിലോ ഗ്രാം, 10 കിലോ ഗ്രാം സിലിണ്ടറുകളുടെ വില എണ്ണ കമ്പനികൾ കുറച്ചിട്ടില്ല. നവംബറിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്‍റെ വില 266 രൂപ കൂട്ടിയിരുന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് രാജ്യത്തെ എൽ.പി.ജി വിലയിൽ കമ്പനികൾ മാറ്റം വരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.