ന്യൂഡൽഹി: ആഭ്യന്തര ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ ആഗസ്റ്റ് മാസത്തിൽ ഇടിവ്. 6.3 ശതമാനത്തിൻെറ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രകൃതി വാതകത്തിൻെറ ഉൽപാദനം 9.5 ശതമാനവും ഇടിഞ്ഞു.
സ്വകാര്യ മേഖലയുടെ ഉടമസ്ഥതയിലുള്ള എണ്ണപാടങ്ങളിൽ നിന്നുള്ള ഉൽപാദനം 17.5 ശതമാനമാണ് കുറഞ്ഞത്. ഓയിൽ ഇന്ത്യയുടെ ഉൽപാദനം 11.4 ശതമാനം ഇടിഞ്ഞപ്പോൾ ഒ.എൻ.ജി.സിയിൽ കാര്യമായ ഉൽപാദനമുണ്ടായില്ല.
രാജ്യത്ത് പുതിയ എണ്ണപ്പാടങ്ങളിൽ ഉൽപാദനം തുടങ്ങാത്തതും പഴയതിൽ ഉൽപാദനം കുറഞ്ഞതുമാണ് ആകെ ഉൽപാദനത്തെ കാര്യമായി സ്വാധീനിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 6.1 ശതമാനത്തിൻെറ ഇടിവ് ആഭ്യന്തര എണ്ണ ഉൽപാദനത്തിൽ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
9.5 ശതമാനത്തിൻെറ ഉൽപാദന ഇടിവാണ് പ്രകൃതി വാതകത്തിലുണ്ടായത്. ഉൽപാദനം ഇടിഞ്ഞതോടെ രാജ്യത്തെ ആഗസ്റ്റിലെ പ്രകൃതിവാതക ഇറക്കുമതി 5.4 ശതമാനം കൂടി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.