ജനങ്ങൾക്ക്​ ആശ്വസിക്കാം; ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നുവെന്ന്​ ധനമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തിരിച്ചു വരവിന്‍റെ പാതയിലാണെന്ന്​ ധനമന്ത്രാലയം. കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ തിരിച്ചടിയിൽ നിന്നും സമ്പദ്​വ്യവസ്ഥ കരകയറുകയാണെന്നും ധനമന്ത്രാലയം വ്യക്​തമാക്കുന്നു. ധനകാര്യ പാക്കേജുകൾ, ധനനയം, വാക്​സിനേഷൻ എന്നിവയാണ്​ സമ്പദ്​വ്യവസ്ഥക്ക്​ കരുത്താകുന്നതെന്നും ധനമന്ത്രാലയം അറിയിച്ചു.

അതിവേഗത്തിലുള്ള വാക്​സിനേഷനും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും രാജ്യത്തിന്‍റെ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിന്​ സഹായകമാവുന്നുണ്ട്​. സമ്പദ്​വ്യവസ്ഥയെ സംബന്ധിക്കുന്ന പ്രതിമാസ റിപ്പോർട്ടിലാണ്​ ഇതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്​.

കോവിഡ്​ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി 23,123 കോടിയുടെ പാക്കേജ്​ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ്​ പാക്കേജിൽ ഊന്നൽ നൽകിയിരിക്കുന്നത്​. 

Tags:    
News Summary - Economy shows signs of revival from 2nd covid wave: FinMin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.