ന്യൂഡൽഹി: കോവിഡിൽ തകർന്ന സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകൾക്കായി ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ഒരു രൂപ പോലും എടുക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കടമെടുത്തും സർക്കാറിന്‍റെ മറ്റ് വരുമാന മാർഗങ്ങൾ ഉപയോഗിച്ചുമാവും ഉത്തേജക പാക്കേജുകൾക്ക് പണം സ്വരൂപീക്കുകെയന്നും ധനമന്ത്രി വ്യക്തമാക്കി.
നികുതിദായകർ ഉത്തേജക പാക്കേജിന് പണം നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഒരു രൂപ പോലും അവർ തരേണ്ടതില്ല. പാക്കേജിനുള്ള മുഴുവൻ പണവും കടമെടുത്തും മറ്റ് വരുമാന മാർഗങ്ങളിലൂടെയും കണ്ടെത്തുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഇന്ത്യൻ വുമൺ പ്രസ് കോർപസ് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ 27.1 ലക്ഷം കോടി മൂല്യം വരുന്ന ആത്മനിർഭർ പാക്കേജുകളാണ് കേന്ദ്രർസർക്കാർ പ്രഖ്യാപിച്ചത്. ജി.ഡി.പിയുടെ 13 ശതമാനത്തേക്കാൾ കൂടുതലായിരുന്നു പാക്കേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.