100 വർഷത്തിനിടയിൽ രാജ്യം ഇതുവരെ കാണാത്ത ബജറ്റ്​ അവതരിപ്പിക്കും -നിർമല സീതാരാമൻ

ന്യൂഡൽഹി: 100 വർഷത്തിനിടക്ക്​ രാജ്യം ഇതുവരെ കാണാത്ത ബജറ്റാണ്​ 2021-22 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുകയെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. വലിയ മഹാമാരിക്ക്​ ശേഷമുള്ള ബജറ്റ്​ വ്യത്യസ്​തമാവും. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ്​ ബജറ്റ്​ അവതരിപ്പിക്കുന്നത്​. ജനങ്ങൾക്ക്​ ഇതുമായി ബന്ധപ്പെട്ട്​ ഇപ്പോൾ നിർദേശങ്ങൾ സമർപ്പിക്കാമെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കു​േമ്പാൾ നല്ല വളർച്ച രാജ്യത്തിനുണ്ട്​. ആഗോള വളർച്ചക്ക്​ ഇന്ത്യ വലിയ സംഭാവന നൽകുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ പണം വിലയിരുത്തും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആശുപത്രികൾ വികസിപ്പിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ്​ ഫെബ്രുവരി ഒന്നിനാണ്​ അവതരിപ്പിക്കുക.കോവിഡിനെ തുടർന്ന്​ പ്രതിസന്ധിയിലായ സമ്പദ്​വ്യവസ്ഥയിൽ വളർച്ച കൊണ്ടു വരുന്നതിനാണ്​ ബജറ്റിൽ പ്രഥമ പരിഗണന നൽകുന്നത്​. 

Tags:    
News Summary - FM Nirmala Sitharaman promises 'never before' like Union Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.