ന്യൂഡൽഹി: കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും മൂലം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. വലിയ തകർച്ച നേരിട്ട സമ്പദ്വ്യവസ്ഥ എപ്പോൾ തിരിച്ചുവരുമെന്നത് എല്ലാവരും ഉറ്റുനോക്കുകയാണ് . പല ഏജൻസികളും ഇതിനെ കുറിച്ച് വ്യത്യസ്ത പ്രവചനങ്ങളാണ് നടത്തുന്നത്. ജപ്പാനീസ് ഗവേഷണ സ്ഥാപനമായ നോമുര സെപ്തംബർ മുതൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വളർച്ചയുടെ ചലനങ്ങളുണ്ടാവുന്നുവെന്നാണ് പ്രവചിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ് അമേരിക്കൻ ഏജൻസിയായ ഗോൾഡ്മാൻ ഗോൾഡ്മാൻ സാക്സ്സിനുള്ളത്.
2020ൽ സമ്പദ്വ്യവസ്ഥയിൽ നേട്ടമുണ്ടാകില്ലെന്ന് സാച്ചസ് ഉറപ്പിച്ചു പറയുന്നു. എന്നാൽ 2021ഒാടെ സ്ഥിതി മെച്ചപ്പെടും. അടിസ്ഥാനപരമായി വളർച്ചക്ക് സഹായകമാവുന്ന ഘടകങ്ങൾ സമ്പദ്വ്യവസ്ഥയിൽ ഇപ്പോഴുമുണ്ടെന്നാണ്ഗോൾഡ്മാൻ സാക്സിെൻറ നിരീക്ഷണം. 2020 ജൂണിലുണ്ടായ നഷ്ടത്തിെൻറ 70 ശതമാനവും 2021 ജൂണിൽ സമ്പദ്വ്യവസ്ഥ തിരികെ പിടിക്കുമെന്നും ഏജൻസിയുടെ പ്രവചനത്തിലുണ്ട്.
എന്നാൽ, നിലവിൽ പുറത്ത് വരുന്ന കണക്കുകൾ ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ആശ്വാസത്തിന് വകനൽകുന്നതല്ല. സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ തകർച്ച നേരിട്ട സമ്പദ്വ്യവസ്ഥകളിലൊന്ന് ഇന്ത്യയുടേതായിരുന്നു. 3.2 ശതമാനം വളർച്ച നേടിയ ചൈന മാത്രമാണ് ആഗോള സമ്പദ്വ്യവസ്ഥയിൽ പിടിച്ചുനിന്നത്. ഇന്ത്യക്ക് നെഗറ്റീവ് 23 ശതമാനം വളർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.