ന്യൂഡൽഹി: വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന സൂചന നൽകി ധനമന്ത്രി നിർമല സീതാരാമൻ. ഇക്കണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് പരാമർശം. ഇതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണെന്ന് അവർ അറിയിച്ചു. എന്നാൽ, ഉത്തേജക പാക്കേജ് എപ്പോൾ പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ധനമന്ത്രി തയാറായില്ല.
ജനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ സ്വരുപിക്കുകയാണ്. വൈകാതെ തീരുമാനമുണ്ടാകും. കോവിഡിനെ ഇന്ത്യ ഒറ്റക്കെട്ടായാണ് നേരിട്ടത്. അതുപോലെ ഈ മോശം ഘട്ടത്തിൽ നിന്ന് കരകയറാൻ എല്ലാവരും പരസ്പരം പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
വി, യു, കെ തുടങ്ങിയ വിവിധ വളർച്ച സിദ്ധാന്തങ്ങളിൽ എനിക്ക് താൽപര്യമില്ല. താഴെ നിന്നുള്ള അഭിപ്രായങ്ങൾ കേട്ട് അതിനനുസരിച്ച് നടപടികളെടുക്കാനാണ് താൽപര്യമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.