ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽ.ഐ.സി ഐ.പി.ഒ വൈകിയേക്കുമെന്ന് സൂചന. ധനമന്ത്രി നിർമല സീതാരാമൻ തന്നെയാണ് ഇത്തരമൊരു സൂചന നൽകിയത്. ഒരു അഭിമുഖത്തിലാണ് ധനമന്ത്രിയുടെ ഇതുസംബന്ധിച്ച പ്രസ്താവന.
എൽ.ഐ.സി ഐ.പി.ഒയുമായി മുന്നോട്ട് പോകണമെന്നാണ് തന്റെ അഭിപ്രായം. ഇന്ത്യൻ സാഹചര്യം പരിഗണിച്ച് ഐ.പി.ഒയുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാൽ ആഗോള സാഹചര്യങ്ങൾ അതിൽ പുനഃരാലോചന വേണമെന്നാണ് നിർദേശിക്കുന്നതെങ്കിൽ താൻ അത് നടത്തുമെന്നായിരുന്നു നിർമലയുടെ പ്രസ്താവന.
ഈ സാമ്പത്തിക വർഷത്തിൽ എൽ.ഐ.സിയുടെ ഐ.പി.ഒ നടന്നേക്കില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നുണ്ട്. എന്നാൽ, ഐ.പി.ഒ കൃത്യസമയത്ത് നടന്നില്ലെങ്കിൽ ഈ സാമ്പത്തിക വർഷത്തിലെ കേന്ദ്രസർക്കാറിന്റെ ധനസമാഹരണത്തെ അത് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.