രാജ്യതാൽപര്യത്തിനാണ് പ്രാധാന്യം; റഷ്യയിൽ നിന്നും എണ്ണ വാങ്ങിയെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: റഷ്യയിൽ നിന്നും കുറഞ്ഞവിലക്ക് ക്രൂഡോയിൽ വാങ്ങുന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നാല് ദിവസത്തേക്ക് ഉപയോഗിക്കാനുള്ള എണ്ണ റഷ്യയിൽ നിന്നും വാങ്ങിയെന്നും ധനമന്ത്രി അറിയിച്ചു. രാജ്യതാൽപര്യത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ആരംഭിച്ചു. ഇപ്പോൾ വാങ്ങിയത് മൂന്ന്,നാല് ദിവസത്തേക്ക് തികയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ താൽപര്യം മാത്രമേ താൻ ഇപ്പോൾ കണക്കിലെടുക്കുന്നു​ള്ളുവെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഊർജ സുരക്ഷക്കാണ് ആദ്യം പ്രാധാന്യം നൽകുന്നത്. കുറഞ്ഞ നിരക്കിൽ എണ്ണ ലഭിക്കുമെങ്കിൽ അത് വാങ്ങുന്നത് എന്തിന് ഒഴിവാക്കണം. എന്റെ ജനങ്ങൾക്ക് ഇപ്പോൾ അത് ആവശ്യമാണ്. അതിനാൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ആരംഭിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

നേരത്തെ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് യു.എസ് രംഗത്തെത്തിയിരുന്നു. യു.എസ് കൊമേഴ്സ് സെക്രട്ടറി ഇന്ത്യയുടെ നടപടി ദുഃഖകരമാണെന്നും പ്രതികരിച്ചിരുന്നു.നിലവിൽ റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതിക്ക് യു.എസ് ഉപരോധങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. 

Tags:    
News Summary - I will put my country's national interest, energy security first: FM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.