ന്യൂഡൽഹി: പുതിയ ആദായ നികുതി പോർട്ടലിലെ പ്രശ്നങ്ങളിൽ അതൃപ്തിയറിയിച്ച് ധനമന്ത്രി നിർമല സീതാരാമാൻ. ഇൻഫോസിസ് ഉദ്യോഗസ്ഥരുമായി നടത്ത യോഗത്തിലാണ് നിർമല സീതാരാമൻ പുതിയ പോർട്ടലിലെ പ്രശ്നങ്ങൾ ഉന്നയിച്ചത്. ഇൻഫോസിസ് മേധാവി സലിൽ പരേഖും സീനിയർ എക്സിക്യൂട്ടീവ് പ്രവീൺ റാവുവും യോഗത്തിൽ പങ്കെടുത്തിരുന്നു. പോർട്ടൽ കൂടുതൽ യൂസർ ഫ്രണ്ട്ലിയാക്കണമെന്ന് നിർമല ആവശ്യപ്പെട്ടു.
പുതിയ പോർട്ടൽ ഉപയോഗിക്കുേമ്പാൾ ജനങ്ങൾക്കുണ്ടാവുന്ന പ്രശ്നങ്ങളിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സമയം നഷ്ടമില്ലാതെ പരിഹരിക്കുമെന്നും ഇൻഫോസിസ് അറിയിച്ചു. ഉപയോക്താക്കൾ പറഞ്ഞ പരാതികൾ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളും ഇൻഫോസിസ് വിശദീകരിച്ചു.
പുതിയ ആദായ നികുതി പോർട്ടലിന്‍റെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് ഇൻഫോസിസാണ്. ജൂൺ ഏഴിനാണ് പോർട്ടൽ നിലവിൽ വന്നത്. എന്നാൽ, പോർട്ടലിൽ നിരവധി പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു. പ്രൊഫൈൽ അപ്ഡേഷനോ പാസ്വേർഡ് മാറ്റാനോ സാധിക്കാതെ വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.