ന്യൂഡൽഹി: ആദായ നികുതി വെബ്സൈറ്റിലെ തകരാർ പരിഹരിക്കാൻ ഇൻഫോസിസിന് അന്ത്യശാസനവുമായി ധനമന്ത്രി. സെപ്റ്റംബർ 15നകം തകരാറുകളെല്ലാം പരിഹരിക്കാനാണ് ധനമന്ത്രി നിർമല സീതാരാമൻ നിർദേശം നൽകിയത്. വെബ്സൈറ്റ് പ്രശ്നം അങ്ങേയറ്റം നിരാശജനകമാണെന്നു വ്യക്തമാക്കിയാണ് മന്ത്രിയുടെ അന്ത്യശാസനം. നികുതിദായകർക്കൊപ്പം സർക്കാറും വെബ്സൈറ്റിൻെറ പ്രവർത്തനത്തിൽ നിരാശരാണ്. സെപ്റ്റംബർ 15നകം എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്ന് മന്ത്രി ആവശ്യെപ്പട്ടു.
ഇ-ഫയലിങ് പോർട്ടല്‍ നിർമിച്ചത് ഇന്‍ഫോസിസ് ആയിരുന്നു. വെബ്സൈറ്റ് തകരാറിനെ തുടർന്ന് നികുതിദായകർക്കുണ്ടായ വിഷമം പരിഹരിക്കണമെന്ന് ഇൻഫോസിസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ സലീല്‍ പരേഖിനെ ഓഫിസിൽ വിളിച്ചുവരുത്തി മന്ത്രി ആവശ്യപ്പെട്ടു. ആഗസ്റ്റ് 21 മുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. റിട്ടേണ്‍ നടപടികള്‍ ലഘൂകരിക്കാനും റീഫണ്ട് വേഗത്തിലാക്കാനുമായി 2021 ജൂണ്‍ ഏഴിനാണ് പുതിയ പോര്‍ട്ടല്‍ ആദായ നികുതി വകുപ്പ് അവതരിപ്പിച്ചത്. 2019ലാണ് ആദായ നികുതി വകുപ്പിനുവേണ്ടി പുതിയ ഇ-ഫയലിങ് പോർട്ടല്‍ നിർമിക്കാൻ 4242 കോടിക്ക് കരാറുണ്ടാക്കിയത്. 164.5 കോടി രൂപ സര്‍ക്കാര്‍ കൈമാറി.
ആദായ നികുതി വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്നുമാണ് ഇന്‍ഫോസിസ് വിശദീകരണം. അറ്റകുറ്റപ്പണി നടന്നതിനാലാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമചോദിക്കുന്നുവെന്നും ഇന്‍ഫോസിസ് ട്വീറ്റ് ചെയ്തു. 750 അംഗ സംഘം തകരാർ പരിഹരിക്കാനായി സജീവമായി രംഗത്തുണ്ട്. ഇൻഫോസിസ് ചീഫ് ഓപേററ്റിങ് ഒാഫിസർ പ്രവീൺ റാവുവിൻെറ നേതൃത്വത്തിൽ ശ്രമം പുരോഗമിക്കുകയാണെന്ന് ഇൻഫോസിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.