ന്യൂഡൽഹി: എൽ.ഐ.സിയിൽ ചൈനീസ് കമ്പനികളുടെ നിക്ഷേപം ഒഴിവാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഐ.പി.ഒ വരുേമ്പാൾ ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തുന്നത് ഒഴിവാക്കാനുള്ള നീക്കത്തിന് സർക്കാർ തുടക്കമിട്ടുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ റോയിേട്ടഴ്സിനോട് പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നടപടി.
ഇന്ത്യൻ ഇൻഷൂറൻസ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ് എൽ.ഐ.സി. രാജ്യത്തെ ഇൻഷൂറൻസ് വിപണിയുടെ 60 ശതമാനവും നിലവിൽ എൽ.ഐ.സിയുടെ കൈയിലാണ്. ഏകദേശം 500 ബില്യൺ ഡോളറാണ് എൽ.ഐ.സിയുടെ ആകെ ആസ്തി. നിലവിൽ 12.2 ബില്യൺ ഡോളറിന്‍റെ ഓഹരി വിൽപനക്കാണ് കമ്പനി ഒരുങ്ങുന്നത്.
നിലവിലെ നിയമമനുസരിച്ച് എൽ.ഐ.സിയിൽ വിദേശ നിക്ഷേപകർക്ക് പണമിറക്കാനാവില്ല. എന്നാൽ, വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക് 20 ശതമാനം ഓഹരി വിൽക്കാൻ കേന്ദ്രസർക്കാറിന് പദ്ധതിയിട്ടുണ്ട്. ഇതിൽ നിന്നും ചൈനയെ മാറ്റിനിർത്താനാണ് കേന്ദ്രസർക്കാറിന്‍റെ നീക്കം. കഴിഞ്ഞ വർഷം ഗാൽവാൻ താഴ്വരയിൽ ഉൾപ്പടെ സംഘർഷമുണ്ടായതോടെ ഇന്ത്യ-ചൈന ബന്ധം മോശമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.