കോർപ്പറേറ്റുകളുടെ നികുതി കുറച്ചത് സമ്പദ്‍വ്യവസ്ഥക്ക് കരുത്തായെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കോവിഡിന് മുമ്പ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ സ്വീകരിച്ച നയങ്ങൾ മൂലം മഹാമാരിയേയും യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ പ്രതിസന്ധിയേയും മറികടിക്കാൻ രാജ്യത്തിന് സാധിച്ചുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം ഉൾപ്പടെയുള്ള പ്രതിസന്ധികളെ ഫലപ്രദമായി പ്രതിരോധിക്കാനും ഇന്ത്യക്ക് കഴിഞ്ഞുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തും.

ബാങ്കിങ് മേഖലയിലെ പരിഷ്കരണങ്ങൾ, കോർപ്പറേറ്റ് നികുതി കുറച്ചത്, ഡിജിറ്റലൈസേഷൻ, ജി.എസ്.ടി എന്നിവയെല്ലാം സമ്പദ്‍വ്യവസ്ഥക്ക് കരുത്തായി. ഈ നടപടികളെല്ലാം 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സ്വീകരിച്ചതാണെന്നും അ​വർ പറഞ്ഞു.

1991ൽ ഇന്ത്യ വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. പിന്നീട് സമ്പദ്‍വ്യവസ്ഥ തിരിച്ചു വന്നു. 2013-14 വർഷത്തിലും സമാന പ്രതിസന്ധിയാണ് മോദി സർക്കാർ അഭിമുഖീകരിച്ചത്. പിന്നീട് 2020ൽ കോവിഡെത്തിയപ്പോഴാണ് ഇന്ത്യ ൻ സമ്പദ്‍വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലാണ്. ജനങ്ങളുടെ കൂടി പിന്തുണയോടെയാണ് പ്രതിസന്ധികളെല്ലാം ഇന്ത്യ മറികടന്നതെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Indian economy has strong fundamentals to meet challenges: Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.