ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി

ന്യൂഡൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി ധനകാര്യമന്ത്രാലയം റദ്ദാക്കി. ​2020-21 സാമ്പത്തിക വർഷത്തിന്‍റെ അവസാനപാദത്തിലെ പലിശനിരക്ക്​ തന്നെ തുടരുമെന്ന്​ ധനമന്ത്രി വ്യക്​തമാക്കി. കഴിഞ്ഞ ദിവസമാണ്​ പലിശനിരക്കുകൾ കുറച്ചുകൊണ്ടുള്ള കേന്ദ്രസർക്കാറിന്‍റെ തീരുമാനം പുറത്ത്​ വന്നത്​.

40 മുതൽ 110 ബേസിക്​ പോയിന്‍റിന്‍റെ കുറവാണ്​ പലിശനിരക്കുകളിൽ കേന്ദ്രസർക്കാർ വരുത്തിയത്​. 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ പലിശ നിരക്കുകൾ കുറച്ചിരുന്നു. പി.പി.എഫ്​ പലിശ നിരക്ക്​ 46 വർഷത്തിനിടയിൽ ഇതാദ്യമായി ഏഴ്​ ശതമാനത്തിന് താഴെ പോകുന്നതിനും സർക്കാർ നടപടി കാരണമായിരുന്നു.

പബ്ലിക്​ പ്രൊവിഡന്‍റ്​ ഫണ്ട്​ 7.1 ശതമാനത്തിൽ നിന്ന്​ 6.4 ശതമാനമാക്കി കുറച്ചു. നാഷണൽ സേവിങ്​ സർട്ടിഫിക്കറ്റ്​ 5.9 ശതമാനമായും സുകന്യ സമൃദ്ധി യോജനയുടേത്​ 6.9 ശതമാനമായും പലിശ നിരക്ക്​ കുറച്ചു. പോസ്റ്റ്​ ഓഫീസിലെ വിവിധ കാലയളവിനുള്ളിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്​ 0.40 ശതമാനത്തിൽ നിന്ന്​ 1.1 ശതമാനം വരെ കുറച്ചിരുന്നു.

Tags:    
News Summary - Interest rates of small savings schemes of GoI shall continue to be last quarter of 2020-2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.