ന്യൂഡൽഹി: സെക്യൂരിറ്റിജ എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മുമ്പാകെ എൽ.ഐ.സി അടുത്ത മാസം ഐ.പി.ഒക്ക് വേണ്ടിയുള്ള രേഖകൾ സമർപ്പിക്കുമെന്ന് സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒക്ക് വേണ്ടിയുള്ള നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ അടുത്ത മാസം തുടക്കം കുറിക്കും. കൃത്യമായ സമയത്ത് തന്നെ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്.
കേന്ദ്രസർക്കാർ 10 സ്ഥാപനങ്ങളെ ഇതിനായി നിയോഗിച്ചിരുന്നു. ഗോൾഡ്മാൻ സാച്ചസ്, സിറ്റി ഗ്രൂപ്പ്, നൗമുറ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. ഇതിന് പുറമേ എസ്.ബി.ഐ കാപ്പിറ്റൽ, ജെ.എം ഫിനാൻഷ്യൽ, ആക്സിസ് കാപ്പിറ്റൽ, ബോഫ സെക്യൂരിറ്റി, ജെ.പി മോർഗൻ, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളേയും ഐ.പി.ഒക്കായി നിയോഗിച്ചിട്ടുണ്ട്.
സിറിൽ അമർചന്ദ് മംഗൾദാസാണ് ഐ.പി.ഒയുടെ നിയമ ഉപദേശകൻ. നിയമത്തിൽ മാറ്റം വരുത്തി വിദേശനിക്ഷേപകർക്കും ഐ.പി.ഒയിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള അവസരമൊരുക്കുമെന്നാണ് സൂചന. 2021-22 സാമ്പത്തിക വർഷത്തിൽ ഓഹരി വിൽപനയിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി. ഇതുവരെ 9,110 കോടി സ്വരൂപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.