യു.എസ് സമ്പദ്‍വ്യവസ്ഥയേക്കാളും വേഗത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തിരിച്ചു വരുന്നുവെന്ന് ധനമന്ത്രി

ന്യൂഡൽഹി: യു.എസ് സമ്പദ്‍വ്യവസ്ഥയേക്കാളും വേഗത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തിരിച്ചു വരികയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലാണ് നിർമ്മല സീതാരാമന്റെ പരാമർശം. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ അടുത്ത വർഷം ഒമ്പത് ശതമാനം നിരക്കിൽ വളരുമെന്നാണ് പ്രവചനം. എന്നാൽ, യു.എസ് സമ്പദ്‍വ്യവസ്ഥയിൽ നാല് ശതമാനം വളർച്ച മാത്രമാണ് ഉണ്ടാവുക.

വലിയ പ്രതിസന്ധിക്കിടയിലും കറന്റ് അക്കൗണ്ടിൽ മിച്ചംപിടിക്കാൻ സർക്കാറിന് സാധിച്ചു. 2008ൽ രാജ്യം ഇതിനേക്കാളും ചെറിയ പ്രതിസന്ധി നേരിട്ടപ്പോഴും കറന്റ് അക്കൗണ്ടിൽ കമ്മിയാണ് ഉണ്ടായതെന്നും നിർമ്മല പറഞ്ഞു. യു.പി.എ നേരിട്ടതിനേക്കാളും നല്ല രീതിയിൽ പ്രതിസന്ധിയെ നേരിടാൻ കേന്ദ്രസർക്കാറിന് കഴിഞ്ഞു.

2008ൽ പ്രതിസന്ധിയുണ്ടായപ്പോൾ 2.21 ലക്ഷം കോടിയുടെ നഷ്ടമാണ് ജി.ഡി.പിയിലുണ്ടായത്. ഈ പ്രതിസന്ധി സമയത്ത് 9.57 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്. ഈ വർഷം വലിയ നഷ്ടമുണ്ടായെങ്കിലും പണപ്പെരുപ്പം 6.2 ശതമാനത്തിൽ പിടിച്ചുനിർത്താൻ സാധിച്ചു. 2008-09 വർഷത്തിൽ പണപ്പെരുപ്പം 9.1 ശതമാനമായിരുന്നു.

Tags:    
News Summary - Managed economic crisis better than UPA, says Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.