ന്യൂഡൽഹി: യു.പി.എ സർക്കാറിന്‍റെ നടപടികളാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറക്കുന്നതിന് തടസമാകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. യു.പി.എ സർക്കാറിന്‍റെ നടപടിക്ക് പണമടക്കുന്നതിന് തന്‍റെ സർക്കാറാണ്. ഒരു ലക്ഷം കോടിയുടെ ഇന്ധന ബോണ്ടുകളാണ് യു.പി.എ സർക്കാർ പുറത്തിറക്കിയത്. കഴിഞ്ഞ ഏഴ് വർഷമായി ഇതിന് പലിശയായി മാത്രം 9,000 കോടി രൂപ അടച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
ഓയിൽ ബോണ്ടുകളുടെ ഭാരമില്ലായിരുന്നുവെങ്കിൽ ജനങ്ങൾക്ക് പെട്രോൾ-ഡീസൽ വില കുറച്ചു നൽകാൻ സാധിക്കുമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു. നികുതി കുറച്ച് വില വർധനവ് പിടിച്ചു നിർത്താൻ കേന്ദ്രസർക്കാറിന് സാധിക്കുമായിരുന്നു. സർക്കാറിന്‍റെ വരുമാനം വർധിച്ചതിന് ഇന്ധനവില വർധനവുമായി ബന്ധമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോൾ-ഡീസൽ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
രാജ്യത്തെ ബാങ്കുകളും റെക്കോർഡ് ലാഭത്തിലാണ് മുന്നേറുന്നത്. പൊതുമേഖല ബാങ്കുകൾ 31,000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. മൂലധനമായി 58,000 കോടി ബാങ്കുകൾ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ഉത്സവകാലത്ത് ഡിമാൻഡ് വർധിക്കുമെന്നാണ് സൂചനയെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.