വായ്പ ആപുകൾ: ആർ.ബി.ഐ പട്ടികയിൽ ഉൾപ്പെട്ടവ നിയമപരം; അല്ലാത്തവക്കെതിരെ നടപടി-ധനമന്ത്രി

ന്യൂഡൽഹി: നിയമപരമായ വായ്പ ആപുകളുടെ പട്ടിക തയാറാക്കാൻ ആർ.ബി.ഐയോട് നിർദേശിച്ച് ധനമന്ത്രി നിർമ്മല സീതാരാമാൻ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തോട് ആർ.ബി.ഐ ലിസ്റ്റിലുള്ള ആപുകൾ മാത്രം ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും നൽകിയാൽ മതിയെന്നും കേന്ദ്രമന്ത്രി നിർദേശം നൽകി.

താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് ഇത്തരം ആപുകൾ നിയമവിരുദ്ധമായി വായ്പ നൽകുന്നതിൽ ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഉയർന്ന പലിശ നിരക്കിൽ പ്രൊസസിങ് ഫീയും മറ്റ് ചില ചാർജുകളും ചുമത്തിയാണ് വായ്പ നൽകുന്നതെന്ന് ധനമന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇത്തരം ആപുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്ന ആശങ്കയും ധനമന്ത്രി പങ്കുവെച്ചു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ആപുകളിലൂടെ ചോരുന്നുണ്ട്. നിയമപരമല്ലാത്ത പണമിടപാടുകൾ ആപുകൾ വഴി നടക്കുന്നതും ആശങ്കക്കിടയാക്കു​ന്നുവെന്ന് ധനമന്ത്രി പറയുന്നു. കടലാസ് കമ്പനികൾ ഉൾപ്പടെ ഇത്തരം ആപുകളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

Tags:    
News Summary - RBI to issue whitelist of all legal loan Apps, app stores can host only these

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.