വാഷിങ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കണമെന്ന് വീണ്ടും ഇന്ത്യയോട് ആവശ്യപ്പെട്ട് യു.എസ്. നിലവിലെ സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പസ്കി പറഞ്ഞു. പ്രതിദിന വാർത്ത സമ്മേളനത്തിലാണ് ജെൻ പസ്കിയുടെ പരാമർശം.
ഊർജ ഇറക്കുമതിയിലെ വൈവിധ്യവൽക്കരണത്തിന് ഇന്ത്യക്ക് ഏത് തരത്തിലുള്ള പിന്തുണ നൽകാനും യു.എസ് തയാറാണ്. വിശ്വസ്തനായ എണ്ണ ഇറക്കുമതി പങ്കാളിയെ കണ്ടെത്താൻ ഇന്ത്യയെ യു.എസ് സഹായിക്കാം. റഷ്യയിൽ നിന്നും ഇന്ത്യ രണ്ട് ശതമാനം എണ്ണ മാത്രമാണ് ഇറക്കുമതി ചെയ്യുന്നതെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.
നേരത്തെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി ഉപദേഷ്ടാവ് ദലീപ് സിങ് രംഗത്തെത്തിയിരുന്നു. എന്നാൽ, ഇതിന് ശേഷവും റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു. ബാരലിന് 35 ഡോളർ വരെ കുറവിൽ ഇന്ത്യക്ക് എണ്ണ നൽകാമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. എണ്ണ കമ്പനികൾ ഇതുസംബന്ധിച്ച് റഷ്യയുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.