റിയാദ്: ജി20 രാജ്യങ്ങളില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ രണ്ടാമതെത്തി സൗദി അറേബ്യ. ചൈനക്ക് തൊട്ടുപിറകിലാണ് സൗദി അറേബ്യ. സൗദിയുടെ സാമ്പത്തികരംഗം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്. പണപ്പെരുപ്പം കൂടുതലുള്ള രാജ്യങ്ങളില്‍ 18ാം സ്ഥാനത്താണ് ഇന്ത്യ. കാപിറ്റല്‍ ഇക്കണോമിക്സാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ജി20 രാജ്യങ്ങളുടെ പട്ടികയില്‍ പണപ്പെരുപ്പത്തില്‍ രണ്ടാമതെത്തിയാണ് സൗദി സാമ്പത്തികരംഗം മെച്ചപ്പെടുത്തിയത്. ജൂലൈയില്‍ സൗദിയിലെ പണപ്പെരുപ്പം 2.3 ആയി കുറഞ്ഞിരുന്നു. ഇതാണ് പട്ടികയില്‍ മുന്നിലെത്താൻ സഹായിച്ചത്. തൊട്ടുമുന്നത്തെ മാസത്തിൽ 2.7 ഉണ്ടായിരുന്ന പണപ്പെരുപ്പമാണ് ജൂലൈ മാസത്തില്‍ കുറവ് രേഖപ്പെടുത്തിയത്.
വിപണിയിലെ വസ്തുക്കളുടെ വിലക്കയറ്റവും നികുതിഭാരവുമാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണം. ജി20 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയാണ് മുന്നിലുള്ളത്. ജൂലൈയില്‍ ചൈനയുടെ പണപ്പെരുപ്പം .03 ആണ്. രണ്ടാം സ്ഥാനത്തുള്ള സൗദിയോടൊപ്പം ദക്ഷിണ കൊറിയയും ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇന്ത്യ 18ാം സ്ഥാനത്താണുള്ളത്. 7.4 ശതമാനമാണ് ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക്.
താമസ കെട്ടിട വാടകയിലുണ്ടായ വർധനയാണ് സൗദിയിൽ ഏറ്റവും കൂടുതല്‍ പണപ്പെരുപ്പത്തെ സ്വാധീനിച്ചത്. ജൂലൈയില്‍ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് പണപ്പെരുപ്പം കുറവ് രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജൂലൈയിലും പണപ്പെരുപ്പം 2.7 ശതമാനമായിരുന്നു.
പാർപ്പിട കെട്ടിട വാടകയില്‍ 10.3 ശതമാനവും ഫ്ലാറ്റ് വാടക 21.1 ശതമാനവും വർധന രേഖപ്പെടുത്തിയത് പണപ്പെരുപ്പത്തെ കൂടുതല്‍ സ്വാധീനിച്ചു. ഇതിനു പുറമേ ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില 1.4 ശതമാനം തോതിലും പോയ മാസത്തില്‍ വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.