ന്യൂഡൽഹി: കേന്ദ്രസർക്കാർ മുതലാളിമാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വീടുകൾ നിർമിച്ചതും അവിടെ വൈദ്യുതിയെത്തിച്ചതും ധനികർക്ക് വേണ്ടിയാണോയെന്ന് ധനമന്ത്രി ചോദിച്ചു. പാർലമെന്‍റിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അവർ.
40 കോടി പാവങ്ങൾക്ക് മോദി സർക്കാർ നേരിട്ട് പണമെത്തിച്ചു. കർഷകരും അംഗവൈകല്യം സംഭവിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഫസൽ ബീമ യോജന ഒമ്പത് കോടി കർഷകർക്ക് ഗുണകരമായി. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജന 11 കോടി പേർക്ക് പ്രയോജനം ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു.
ഈ ബജറ്റിന്‍റെ പ്രധാന ഫോക്കസ് അടിസ്ഥാന സൗകര്യ വികസന മേഖലയാണ്. കോവിഡിൽ തകർന്ന സമ്പദ്വ്യവസ്ഥയെ കരകയറ്റാനുള്ള ഏക പോംവഴി ഇതാണെന്നും ധനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.