തിരുവനന്തപുരം: സംസ്ഥാനത്തിെൻറ കടമെടുപ്പ് ഭാവി തലമുറക്ക് തന്നെ ഭാരമായിത്തീരുമെന്നും മൂലധന സമാഹരണവും വളർച്ചയും കുറക്കുമെന്നും കംട്രോളർ -ഒാഡിറ്റർ ജനറലിെൻറ മുന്നറിയിപ്പ്. ഇത് തുടർന്നാൽ കടം കുമിഞ്ഞുകൂടും. കൂടുതൽ തുക പലിശ നൽകേണ്ടി വരും. 2019-2020 ലെ റവന്യൂ വരുമാനത്തിെൻറ 21 ശതമാനവും പലിശ കൊടുക്കാൻ വിനിയോഗിച്ചത് ആശങ്കജനകമാണ്. പലിശ കൊടുക്കാൻ തന്നെ കടമെടുക്കേണ്ടിവരുന്നതായി പറയുന്ന 2021 ലെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.
സംസ്ഥാനത്തിെൻറ മൊത്തം കടം 15-16 െല 1,60,539 കോടിയിൽ നിന്ന് 19-20 ൽ 2,65,362 കോടിയായി. അഞ്ചുവർഷംകൊണ്ട് 65 ശതമാനം വർധന. എന്നാൽ 19-20ൽ റവന്യൂ-മൂലധന ചെലവുകൾക്കായി സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡ് വഴി 6843.65 കോടിയും കിഫ്ബി വഴി 1930.04 കോടിയും ബജറ്റിന് പുറത്ത് കടമെടുത്തു. ബജറ്റിന് പുറമെയുള്ള കടം കൂടി ചേർത്താൽ സംസ്ഥാനത്തിെൻറ പൊതുകടം 2,74,136 കോടിയാണ്. ബജറ്റിന് പുറത്ത് കടമെടുത്തത് കൂടി കണക്കാക്കിയാൽ 19-20ൽ റവന്യൂകമ്മി 16836.74 കോടിയായും ധനകമ്മി 36980.79 കോടിയായും വർധിക്കും.
●മുൻ വർഷങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലയിലും കുറഞ്ഞ വളർച്ചനിരക്കാണ് ദൃശ്യമായത്. കാർഷികമേഖല രണ്ടുവർഷമായി ചുരുങ്ങുകയാണ്. ജി.എസ്.ഡി.പിയിൽ കാർഷിക മേഖലക്കുണ്ടായിരുന്ന സംഭാവന 15-16ലെ 11.76 ൽ നിന്ന് ഒമ്പത് ശതമാനമായി കുറഞ്ഞു.
15-16 മുതൽ 19-20 വരെ റവന്യൂകമ്മിയും ധനകമ്മിയും ക്രമാനുഗതമായി വർധിച്ചു.
●മിതകാല സാമ്പത്തികപദ്ധതിയിലോ ധന ഉത്തരവാദ നിയമത്തിലോ നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല. 14ാം ധനകമീഷൻ ശിപാർശ പ്രകാരം ധനകമ്മിയുടെ ജി.എസ്.ഡി.പി അനുപാതം മൂന്ന് ശതമാനമായി ലക്ഷ്യമിട്ടുവെങ്കിലും അത് 19-20ൽ 4.33 ശതമാനമാണ്. റവന്യൂവരുമാനം അഞ്ച് വർഷം കൊണ്ട് 31 ശതമാനം വർധിച്ചു. 15-16 ലെ 69033 കോടിയിൽ നിന്ന് 19-20ൽ 90225 കോടിയായി. നികുതി വരുമാനവളർച്ച കുറവാണ്. ഇത് റവന്യൂവരുമാനത്തിെൻറ 56 ശതമാനമാണ്. മൊത്തം ചെലവിൽ റവന്യൂ ചെലവിനാണ് മേൽക്കെ.
●മൂലധന ചെലവ് 12 ശതമാനം മാത്രം. 15-16 ലെ 7500 കോടിയിൽ നിന്ന് 19-20 ൽ 8455 കോടിയായതേയുള്ളൂ. മൂലധന ചെലവുകൾക്ക് സർക്കാർ കുറഞ്ഞ പരിഗണനയാണ് നൽകുന്നത്. പൊതുമേഖലനിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം 1.39 ശതമാനം മാത്രമാണ്. അതേസമയം അഞ്ചുവർഷം സർക്കാർ എടുത്ത കടങ്ങൾക്ക് 7.33 ശതമാനം പലിശ കൊടുക്കേണ്ടി വന്നു. നഷ്ടം ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ 292.68 കോടി നിക്ഷേപിച്ചു. ട്രഷറിയിൽ മൂന്ന് വർഷമായി പ്രവർത്തനമില്ലാത്ത 769 എസ്.ടി.എസ്.ബി അക്കൗണ്ടുകളിൽ 2602.30 കോടി മിച്ചമുണ്ട്.
2018-19നെ അപേക്ഷിച്ച് 19-20ൽ വന്ന വ്യതിയാനങ്ങൾ
റവന്യൂ വരവുകൾ
വരവ് 2.83 % കുറഞ്ഞു ●തനത് നികുതി 0.63 % കുറഞ്ഞു ●തനത് നികുതിയേതര വരവ് 4.09 % വർധിച്ചു ●കേന്ദ്ര നികുതി വിഹിതം 13.85 % കുറഞ്ഞു.
റവന്യൂ ചെലവുകൾ
●റവന്യൂ ചെലവ് 5.07 % കുറഞ്ഞു ●പൊതുസേവന ചെലവ് 9.20 % കുറഞ്ഞു ●സാമൂഹിക സേവന ചെലവ് 10.90 % കുറഞ്ഞു ●സാമ്പത്തിക സേവന ചെലവ് 26.43 % കുറഞ്ഞു ●ധനസഹായ ചെലവ് 31.86 % കുറഞ്ഞു
മൂലധന ചെലവുകൾ
മൂലധന ചെലവ് 13.78 % വർധിച്ചു ●പൊതുസേവന ചെലവ് 20.48 % കുറഞ്ഞു ●സാമൂഹിക സേവനം 38.88% കുറഞ്ഞു ●സാമ്പത്തികസേവനം
32.28 % കുറഞ്ഞു
വായ്പകളും മുൻകൂറുകളും
●വായ്പ മുൻകൂറുകളും വിതരണവും 47.91 % കുറഞ്ഞു ● തിരിച്ചുപിടിക്കൽ 39.81 % വർധിച്ചു.
പൊതുകടം
●പൊതുകടം 80.61 % വർധിച്ചു ● പൊതുകടം തിരിച്ചടക്കലിൽ 141.81 % വർധന
പൊതുകണക്ക്
●വരവുകൾ 3.04% കുറഞ്ഞു ●ചെലവിടൽ 4.77 % കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.