ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപിച്ചതോടെ വൻ നഗരങ്ങളിൽ വീടുകൾക്ക് ആവശ്യക്കാർ കുറഞ്ഞതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് കൺസൾട്ടന്‍റായ അനാറോക്കാണ് കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ മുംബൈ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളിൽ വീടുകളുടെ ആവശ്യകതയിൽ 81.46 ശതമാനത്തിന്‍റെ കുറവാണുണ്ടായത്.
സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ വിൽപന 68,000 യൂണിറ്റുകളിൽ നിന്ന് 12,720 യൂണിറ്റായി കുറഞ്ഞുവെന്നും ഏജൻസി വ്യക്തമാക്കുന്നു. കോവിഡിനെ തുടർന്ന് പുതിയ പ്രൊജക്ടുകളിൽ ആരും പണമിറക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു. ഇതോടെ വൻ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.
കോവിഡ് ലോക്ഡൗൺ മൂലമാണ് രാജ്യത്തെ വീടുകളുടെ വിൽപനയിൽ വൻ കുറവുണ്ടായതെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. അതേസമയം, കോവിഡ് ഗുരുതരമായി ബാധിച്ച പല നഗരങ്ങളിലും തരക്കേടില്ലാത്ത വിൽപനയുണ്ടായിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.