ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ, ഡി.ആർ എന്നിവ വർധിപ്പിച്ച തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകുമെന്ന് സൂചന. മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുക.
സെപ്തംബർ മുതൽ വർധിച്ച ഡി.എ, ഡി.ആർ എന്നിവ നൽകി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മന്ത്രിസഭ പുനഃസംഘടനക്ക് പിന്നാലെ നടക്കുന്ന ആദ്യ യോഗമാണിത്.
ജൂൺ 26ന് ധനകാര്യമന്ത്രാലയം തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിേന്റയും പരിഗണനക്ക് ഇക്കാര്യമെത്തുന്നത്. 2020 ജനുവരി ഒന്ന് മുതൽ 2020 ജൂലൈ ഒന്ന് വരെയും 2021 ഒന്ന് ജനുവരി ഒന്ന് മുതൽ 2021 ജൂലൈ ഒന്ന് വരെയുള്ള കുടിശ്ശികയാണ് ബാക്കിയുള്ളത്. ഇത് ഉൾപ്പടെയാവും കേന്ദ്രസർക്കാർ ജീവനക്കാർക്ക് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.